എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്നു;പ്രിയതമനെ പരിചയപ്പെടുത്തി മഞ്ജിമ.!! ആശംസകളുമായി താരങ്ങൾ |Manjima Mohan Marriage News Malayalam

Manjima Mohan Marriage News Malayalam: വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കടന്നുവന്ന താരമാണ് മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് മഞ്ജിമ പ്രിയങ്കരിയായി മാറിയത്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ കൂടാതെ നിരവധി തമിഴ് ചിത്രങ്ങളുടെയും ഭാഗമാകാൻ മഞ്ജിമയ്ക്ക് സാധിച്ചിട്ടുണ്ട്. മയിൽപീലിക്കാവ്, നിറം,തെങ്കാശിപ്പട്ടണം, മധുര നൊമ്പരക്കാറ്റ്,സുന്ദര പുരുഷൻ,എന്നിവയാണ് താരം അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങൾ.

മഞ്ജിമ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. തന്റെ ജീവിതപങ്കാളി ആരാണെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവ.പങ്കുവെച്ച ചിത്രങ്ങൾക്കു താഴെയായി മഞ്ജിമ കുറിച്ചത് ഇങ്ങനെ. ” എനിക്ക് പലതും നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലേക്ക് ഒരു കാവൽ മാലാഖയായി നീ കടന്നുവന്നത് . എന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എല്ലാം നീ മാറ്റിമറിയ്ക്കുകയും, ഞാൻ എത്ര ഭാഗ്യവതിയാണെന്ന് നീ എനിക്ക് മനസ്സിലാക്കി തരികയും ചെയ്തു. എന്റെ കുറവുകൾ അംഗീകരിക്കാനും എന്നെ ഞാൻ

ആയിരിക്കാനും നിങ്ങൾ പഠിപ്പിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നതിനുള്ള കാരണവും അതുതന്നെയാണ്.നിങ്ങളെല്ലായിപ്പോഴും എന്റെ പ്രിയപ്പെട്ടവൻ ആയിരിക്കും.”
നടൻ കാർത്തിക്കിന്റെ മകനും , തമിഴ് സിനിമ നടനുമായ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ പ്രതിശ്രുത വരൻ. 2013 ൽ പുറത്തിറങ്ങിയ മണ്ണിരത്നം ചിത്രമായ കാതൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം ചുവടുവെച്ചത്. എൻ എം മോ ഏതോ, വൈരാജാവൈ,മിസ്റ്റർ ചന്ദ്രമൗലി,റഗൂൺ, ഒരു നല്ല നാൾ പാത്ത് സൊല്ലെൻ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.

താരങ്ങളായ ജീവ, ഐശ്വര്യ ലക്ഷ്മി, സണ്ണി വെയിൻ സംയുക്ത തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെയായി കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വിവാഹത്തിനായി താരങ്ങളും കാത്തിരിക്കുകയാണ്.
ഗൗതവും മഞ്ജിമയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 18ന് ചെന്നൈയിൽ വെച്ചാണ് ഇരുവരുടെയും വിവാഹം എന്നാണ് പറയപ്പെടുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manjima Mohan (@manjimamohan)

Rate this post