“കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ” ; മമ്മൂട്ടി ചിത്രത്തിലെ ഡയലോഗിനോട് പ്രതികരിച്ച് മഞ്ജു വാര്യർ.!!

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും നടൻ ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, മാർച്ച്‌ 18-ന് ഡിസ്നേ+ ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസായിയാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. സിനിമ ഒടിടി പ്ലാറ്റ് ഫോമിന് നൽകാൻ ഇടയായ സാഹചര്യവും, അത് ഉണ്ടാക്കിയ വിഷമവും, സന്തോഷം ജനിപ്പിക്കുന്ന

കാരണവുമെല്ലാം മഞ്ജു വാര്യർ വെളിപ്പെടുത്തി. “തിയ്യറ്ററുകൾ തുറക്കുന്നതുമായി സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ്, ഈ സിനിമയുടെ ബിസ്സിനെസ്സ് ഡീലിങ്ങ്സ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആ സാഹചര്യത്തിൽ, ഒടിടി പ്ലാറ്റ് ഫോമിന് നൽകുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നില്ല,” മഞ്ജു വാര്യർ സിനിമയുടെ ഒരു പ്രൊമോഷൻ പരിപാടിയിൽ വ്യക്തമാക്കി. “എന്നിരുന്നാലും, ചേട്ടന്റെ (മധു വാര്യർ) പേര്

ബിഗ് സ്‌ക്രീനിൽ എഴുതി കാണിക്കില്ലല്ലോ എന്നൊക്കെ ഓർക്കുമ്പോൾ നിരാശ തോന്നാറുണ്ട്. പക്ഷെ, ഒടിടിയിലൂടെ സിനിമ പ്രദർശനത്തിനെത്തുമ്പോൾ ലോകം മുഴുവനുള്ള പ്രേക്ഷകർക്ക് ഒരുമിച്ച് ആദ്യ ദിനം തന്നെ സിനിമ കാണാനാകുമല്ലോ എന്ന് ചിന്തിക്കുമ്പോൾ സന്തോഷവുമുണ്ട്. മാത്രമല്ല, ഈ സിനിമ വീട്ടിലിരുന്ന് തന്നെ എല്ലാവർക്കും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരുന്ന് കാണാൻ കഴിയുന്ന ഒരു സിനിമയാണ് എന്നും മഞ്ജു വാര്യർ പറഞ്ഞു.

ഒടിയൻ എന്ന സിനിമയിലെ മഞ്ജുവിന്റെ ‘കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ’ എന്ന ഹിറ്റ്‌ ഡയലോഗ് മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വത്തിൽ ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവിന്റെ മറുപടി ഇങ്ങനെ, “ആണോ, തിരക്ക് കാരണം എനിക്ക് ആ സിനിമ കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ അതിൽ എനിക്ക് സന്തോഷം മാത്രമൊള്ളു. ആ ഡയലോഗുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകൾ ഒക്കെ ഞാൻ ഒരുപാട് ആസ്വദിക്കുന്ന ഒരാളാണ്,” മഞ്ജു പറഞ്ഞു.

Rate this post