ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനത്തിൽ മഞ്ജു വാര്യർ ഭാവനയെ കുറിച്ച് പറഞ്ഞത് കേട്ടോ ?| Manju warrier birthday wishes to Bhavana

Manju warrier birthday wishes to Bhavana : മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണല്ലോ ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറുകയായിരുന്നു. മാത്രമല്ല മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഭാവന സംസ്ഥാന അവാർഡുകൾ അടക്കം

നിരവധി പുരസ്കാരങ്ങളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തിരുന്നു. എന്നാൽ പിന്നീട് കന്നഡ സിനിമാ താരമായ നവീനുമായുള്ള വിവാഹശേഷം മലയാള സിനിമാലോകത്ത് നിന്നും വിട്ടു നിൽക്കുകയും കന്നട സിനിമാ ലോകത്ത് സജീവമാവുകയും ചെയ്യുകയായിരുന്നു ഇവർ. പിന്നീട് തങ്ങളുടെ പ്രിയ താരം മോളിവുഡിലേക്ക് തിരിച്ചുവരുന്നു എന്ന തരത്തിലുള്ള വാർത്തകളായിരുന്നു ആരാധകർ കേട്ടിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഭാവനയുടെ ജന്മദിനം

bhavana

എന്നതിനാൽ തന്നെ ആരാധകർ അടക്കം സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള മഞ്ജു വാര്യർ തന്റെ പ്രിയ സഹപ്രവർത്തകക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ്. “ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. എന്റെ പ്രിയപ്പെട്ട

ഭാവനക്ക് ജന്മദിനാശംസകൾ,ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങൾക്കത് അറിയാമെന്ന് എനിക്കറിയാം” എന്ന അടിക്കുറിപ്പിൽ ഭാവനക്കൊപ്പവും സംയുക്ത വർമ്മക്കൊപ്പവും നിൽക്കുന്ന ഒരു പഴയ ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചിരുന്നത്. ഈയൊരു ആശംസ ചിത്രം നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതിനാൽ നിരവധി പേരായിരുന്നു പ്രതികരണങ്ങളുമായി എത്തിയിരുന്നത്.