ക്യൂട്ട് ലുക്കിൽ മഞ്ജു ; സ്റ്റൈലിഷ് ആയി ജീൻസും ജാക്കറ്റുമിട്ട് റോമിൽ ചുറ്റികറങ്ങി മഞ്ജു വാര്യർ… | Manju warrier at Rome

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യര്‍. തന്റെ ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ താരം ഇടയ്ക്ക് സിനിമ മേഖലയിൽ നിന്ന് ബ്രേക്കെടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തിയപ്പോള്‍ ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

അഭിനേത്രി എന്നതിലുപരിയായി മലയാളികൾക്ക് പ്രചോദനം നല്‍കുന്ന വ്യക്തിത്വം കൂടിയാണ് മഞ്ജു എന്നാണ് ആരാധകര്‍ അഭിപ്രായപെടുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആൺ. റോമിൽ ക്രിസ്തുമസ് കാലം അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.’റോമിലെത്തിയപ്പോള്‍’ എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രം മഞ്ജു പങ്കിട്ടത്. മിഥുന്‍ രമേഷാണ് ചിത്രങ്ങൾ പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. പ്രായത്തെ പിന്നിലാക്കി മെഗാസ്റ്റാർ

Manju warrier at Rome

മമ്മൂട്ടിയെപ്പോലെ മഞ്ജുവിനും പ്രായം റിവേഴ്‌സ് ഗിയറിൽ ആണെന്നാണ് ആരാധകര്‍ അഭിപ്രായപെടുന്നത്. കൂടുതൽ സ്റ്റൈലിഷായി ജീന്‍സും ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ വെച്ച് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു പോസ്റ്റ് ചെയ്തത്. മഞ്ജുവിന്റെ അടുത്ത ചിത്രം ജനുവരി മാസത്തിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി താരം യാത്രാ തിരക്കുകളിൽ ഏർപ്പെടുകയാണ്. അതിനും മുൻപ് മഞ്ജു ജെറുസലേം ടൂറിൽ ആയിരുന്നു. ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് മഞ്ജു ഇവിടെ എത്തിയത്. ടൊവിനോ തോമസ്,

നീരജ് മാധവ്, വിജയ് യേശുദാസ് എന്നിവരാണ് മഞ്ജുവിന്റെ ഒപ്പം ജെറുസലേം ട്രിപ്പിൽ കൂടിയത്. താരത്തിന്റെതായി വെള്ളരി ‘പട്ടണം’, ‘ആയിഷ’, ‘കയറ്റം’ തുടങ്ങിയ സിനിമകൾ തിയറ്ററിൽ എത്താനുണ്ട്. കൂടാതെ മഞ്ജുവിന്റെ തമിഴ് ചിത്രം ‘തുനിവ്’ ജനുവരി 15ന് റിലീസ് ചെയ്തേക്കും. ആർ. മാധവൻ നായകനായെത്തുന്ന ‘അമേരിക്കി പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെ മഞ്ജു ബോളിവുഡിലും അരങ്ങേറ്റം കുറിക്കും.

Rate this post