നടനും നിർമ്മാതാവുമായ ജിസ്സ് തോമസിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു വാര്യർ | Manju Warrier attending Jiss Thomas wedding

Manju Warrier attending Jiss Thomas wedding: മലയാള സിനിമാലോകത്ത് അഭിനയമികവുകൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആണ് മഞ്ജു വാര്യർ. മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് താരം. വിവാഹശേഷം നീണ്ട കാലയളവ് തന്നെ സിനിമാലോകത്തുനിന്ന് വിട്ടുനിൽക്കുകയും വീണ്ടും ഒരു കൊടുങ്കാറ്റായി സിനിമയിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്ത അതുല്യപ്രതിഭ. മഞ്ജു വാര്യരുടെ തിരിച്ചുവരവ് വലിയൊരു കയ്യടിയോടെ കൂടി

തന്നെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഹൗ ഓൾഡ് ആർ യു എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാലോകത്തേക്ക് വീണ്ടും കാലെടുത്തു കുത്തിയത്. മലയാളികളുടെ മനസ്സിൽ മായാത്ത ഒരിടം തന്നെ താരത്തിനുണ്ട്. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാലോകത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട് തൂവൽക്കൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന്, ആറാംതമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയ തീരത്ത്,

പ്രണയവർണ്ണങ്ങൾ, കന്മദം എന്നിങ്ങനെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ സൗമ്യമായ വ്യക്തിത്വവും ആരാധകരോടുള്ള സ്നേഹവും സമൂഹത്തിനോടുള്ള കനിവും കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയൊരു സ്ഥാനം തന്നെ മഞ്ജുവിനായുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടനും നിർമ്മാതാവുമായ ജിസ്സ് തോമസിന്റെ വിവാഹശേഷം അവരുടെ വീട്ടിലെത്തി വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന

മഞ്ജുവിന്റെ വീഡിയോ ആണിത്. സിനിമയിൽ മാത്രമല്ല തന്റെ ജീവിതത്തിലും താൻ ഒരു സൂപ്പർസ്റ്റാർ ആണെന്ന് ഓരോ നിമിഷവും ആരാധകർക്ക് മുൻപിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. തന്റെ പ്രായത്തെ ഒരു സംഖ്യ മാത്രമാക്കി മാറ്റി റേഞ്ച് റോവർ ഓടിച്ച് മാസ്സ് എൻട്രിയോടു കൂടിയാണ് താരം ജസ്റ്റിന്റെ വിവാഹ വിരുന്നിലേക്ക് എത്തിയത്. ഇതിനിടയിൽ മഞ്ജു മിനി കൂപ്പർ ഓടിച്ച് ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. വളരെ ലളിതമായ വേഷത്തിൽ വിരുന്നിന് എത്തുകയും നവ ദമ്പതിമാരെ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്ത താരം, വിരുന്നിൽ പങ്കെടുക്കുകയും തന്റെ ആരാധകരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്താണ് ചടങ്ങിൽ നിന്നും മടങ്ങിയത്.