സോഷ്യൽ മീഡിയ കീഴടക്കി മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ. ഒരു പുഞ്ചിരിക്കും കോഫിക്കും ഇത്രയും സാധിക്കുമെന്ന് ലേഡി സൂപ്പർ സ്റ്റാർ.. പുതിയ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം കണ്ടുപിടിച്ച് പ്രേക്ഷകരും|Manju warrier latest photos.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മലയാളികൾക്കെന്നും അവരുടെ നായികാസൗന്ദര്യങ്ങൾക്ക് പൂർണ്ണതയേകുന്ന പെൺരൂപം തന്നെയാണ്. മനസിൽ ഇന്നും പൂർണ്ണയൗവനം കാത്തുസൂക്ഷിക്കുന്ന മഞ്ജു തിളങ്ങുന്ന സൗന്ദര്യവുമായാണ് സിനിമാലോകത്ത് യാത്ര തുടരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. കണ്ണട ലുക്കിൽ അതീവസുന്ദരിയായാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിരിയാണ് മെയിൻ. അതെ, ഒരു പുഞ്ചിരിക്ക് പലപ്പോഴും പല അർത്ഥങ്ങളുണ്ടാകും. മഞ്ജുവിന്റെ ഓരോ ചിത്രങ്ങളിലും വിരിയുന്ന ചിരി ആരാധകർ എന്നും ഏറ്റെടുക്കാറുണ്ട്. വേറിട്ട ക്യാപ്ഷനോടെയാണ് ഇത്തവണ താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “മുടിക്കെട്ടിൽ പോലും കംഫർട്ടബിൾ ആയിരിക്കാനുള്ള ഒരു അവസരം കണ്ടെത്താനുണ്ട്. അതെ, ഒരു ചെറുപുഞ്ചിരിയോടെ കോഫീ കുടിച്ച് കൊണ്ട് ഇതിനെയും നമുക്ക് നേരിടാം” താരത്തിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ

manju warrier2 11zon

പ്രതിഫലനമാണ് ആരാധകർക്ക് കാണാനാവുന്നത്. പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ താരം പുഞ്ചിരിയോടെ കോഫീ കുടിക്കുന്നത് കാണാം. ജീവിതത്തെ എന്നും മധുരകരമായി കാണാനുള്ള സന്ദേശമാണ് മഞ്ജുവിന്റെ ചിത്രങ്ങളിൽ നിന്ന് എന്നും ആരാധകർക്ക് കിട്ടാറുള്ളത്. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിനെ ഏറ്റവുമൊടുവിൽ പ്രേക്ഷകർ തിയേറ്ററിൽ കണ്ടത്. സഹോദരൻ മധു വാരിയറിന്റെ സംവിധാനമികവിൽ മഞ്ജു തകർത്തഭിനയിക്കുകയായിരുന്നു.

മഞ്ജുവിന്റേതായി ഇനി വരാനിരിക്കുന്നതും ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ്. സിനിമക്ക് പുറമെ മഞ്ജു പ്രത്യക്ഷപ്പെടുന്ന പരസ്യചിത്രങ്ങളും വൻ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ സ്ക്രീൻ പ്രസൻസാണ് പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്നത്. ഏത് വേദിയിലെത്തിയാലും വളരെ ലളിതമായാണ് മഞ്ജു ഓരോ അവസരവും കൈകാര്യം ചെയ്യാറുള്ളത്. സംസാരത്തിലെ ലാളിത്യവും മഞ്ജുവിനെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാറുണ്ട്. Manju warrier latest photos.

Rate this post