ചേട്ടാ ഒന്ന് മാറിത്തരൂ, ഈ ചേച്ചിയൊന്ന് പോകട്ടെ. വൈറലായി മഞ്ജു വാര്യരുടെ വീഡിയോ. | Manju warrier location viral vedio.

മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരവും മോളിവുഡ് ഇൻഡസ്ട്രിയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള താരം ആണല്ലോ മഞ്ജുവാര്യർ. മോഹന്റെ സംവിധാനത്തിൽ ഒരുങ്ങിയ ” സാക്ഷ്യം ” എന്ന ചിത്രത്തിലൂടെ തന്റെ പതിനേഴാം വയസ്സിലാണ് താരം അഭിനയ ലോകത്തെത്തിയത്. തുടർന്നിങ്ങോട്ട് മലയാള സിനിമാ ലോകത്ത് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ യുവനായിക നിരയിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു ഇവർ.

തുടർന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത നിലയിലേക്ക് വളർന്നുവന്ന താരത്തിന് തന്റെതായ ആരാധക വൃന്ദവും എപ്പോഴുമുണ്ട്. അതിനാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴും ആരാധകർക്കിടയിൽ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. മാത്രമല്ല വയസ്സ് കൂടുന്തോറും തങ്ങളുടെ പ്രിയതാരത്തിന് സൗന്ദര്യം കൂടി വരികയാണ് എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇപ്പോഴിതാ, മഞ്ജു വാര്യരുടെ പുതിയ ചില ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ ഇടം പിടിച്ചിട്ടുള്ളത്. നവാഗത സംവിധായകനായ ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആയിഷയുടെ ചില ലൊക്കേഷൻ ചിത്രങ്ങളായിരുന്നു ഇവ. ഷൂട്ടിങ്ങിനു ശേഷം മടങ്ങാനൊരുങ്ങവെ ആരാധകർ താരത്തിന്റെ കാർ വളയുകയായിരുന്നു.

തുടർന്ന് മഞ്ജു കാറിൽ നിന്നിറങ്ങി ആരാധകരോട് ഏറെ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് വഴി മാറിത്തരാൻ ആവശ്യപ്പെടുന്നതും ചിത്രങ്ങളിൽ കാണാവുന്നതാണ്. തുടർന്ന് വീണ്ടും കാറിൽ കയറുന്നതിനു മുൻപ് ആരാധകർക്ക് നേരെ കൈ വീശുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. മലയാളത്തിനു പുറമേ, അറബി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, കന്നട,ഹിന്ദി എന്നീ ഭാഷാ പതിപ്പുകളിലും “ആയിഷ” പുറത്തിറങ്ങുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. Manju warrier location viral vedio.

Rate this post