സൂപ്പർ കാറിൽ സൂപ്പർ ലേഡിയായി വന്നിറങ്ങി മഞ്ജു വാര്യർ. വൈറലായി ദൃശ്യങ്ങൾ |Manju Warrier viral video
മലയാളം സിനിമാ ഇൻഡസ്ട്രിയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള താരമാണെല്ലോ മഞ്ജു വാര്യർ. തന്റെ പതിനേഴാം വയസ്സിൽ സംവിധായകൻ മോഹന്റെ “സാക്ഷ്യം ” എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം മോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങിയ താരം മലയാള സിനിമാ ലോകത്ത് അസൂയാവഹമായ സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. തന്റെ ആദ്യ ഭർത്താവായ ദിലീപുമായുള്ള
വിവാഹ മോചനവും മറ്റും ഒരു വേള താരത്തെ തളർത്തിയിരുന്നുവെങ്കിലും പിന്നീട് അവയെയെല്ലാം മറികടക്കുന്ന രീതിയിലുള്ള തിരിച്ചു വരവായിരുന്നു ഇവർ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും സൃഷ്ടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
വയസ്സ് കൂടുന്തോറും സൗന്ദര്യം കൂടുകയാണ് എന്ന തരത്തിലുള്ള കമന്റുകൾ താരത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പിൽ ഉള്ള ചിത്രങ്ങൾക്ക് പലപ്പോഴും ലഭിക്കാറുമുണ്ട്. മാത്രമല്ല കുറച്ചു മുമ്പ് തന്റെ കാർ കളക്ഷനിലേക്ക് പുതിയൊരു അതിഥിയെ കൂടി താരം സ്വന്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞുനിന്നിരുന്നു. മഞ്ഞയും കറുപ്പും നിറത്തിലുള്ള മിനി കൂപ്പർ എന്ന കുഞ്ഞൻ സ്പോർട്സ് കാർ ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴിതാ
തന്റെ പുതിയ മിനി കൂപ്പർ കാറിൽ ആരാധകരുടേയും പ്രേക്ഷകരുടേയും ഇടയിലേക്ക് മാസ്സ് എൻട്രിയുമായി എത്തിയ മഞ്ജുവാര്യരുടെ ദൃശ്യങ്ങളാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നത്. തന്നെ കാത്തു നിൽക്കുന്ന ആരാധകരുടെ ഇടയിലേക്ക് കാറിൽ വന്ന് ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി തന്റെ പ്രിയപ്പെട്ടവർക്ക് നേരെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. താരത്തിന്റെ ഈയൊരു മാസ്സ് എൻട്രി ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. Manju Warrier viral video