കിടിലൻ മേക്കോവർ! മമ്മൂട്ടിയെപ്പോലെ പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്ന സംശയത്തിൽ ആരാധകർ. സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ. വൈറലായ ഫോട്ടോസ് ഇതാണ് |Manju Warrier latest photos
അഭിനയം കൊണ്ടും ജീവിതം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയതാരമാണ് മഞ്ജു വാര്യർ. ഒരു കാലത്ത് മലയാളിയുടെ സ്വന്തമായിരുന്ന താരം വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നങ്കിലും പീന്നീട് നടത്തിയ തിരിച്ചു വരവ് ഗംഭീരം തന്നെയായിരുന്നു. ദിവസം മുൻപോട്ടു പോകുന്തോറും ചെറുപ്പക്കാരിയായി വരുന്ന താരം മലയാളികളുടെ സ്വകാര്യ സ്വത്താണെന്ന് തന്നെ പറയണം. യുവനടിമാരെ വെല്ലുന്ന ലുക്കിലാണ് താരം പലപ്പോഴും
ഓഫ് സ്‌ക്രീനിലും ഓൺ സ്ക്രീനിലും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. സിനിമയിൽ മാത്രമല്ല ചാനൽ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും പൊതുപരിപാടികളിലെല്ലാമായി സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ക്ഷണനേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലളിതം സുന്ദരം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

വൈറലാവുന്നത്. വെറ്റ് സാന്റൽ കൂട്ടുകെട്ടിൽ നിറഞ്ഞ കോട്ടും സ്യുട്ടും ധരിച്ചാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിരിക്കുന്നത് രാഹുൽ എം സത്യനാണ്. രാഹുൽ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നതും. എങ്ങനെ ഇങ്ങനെ ചെറുപ്പമായി ഇരിക്കാൻ കഴിയുന്നുവെന്നാണ് ചിത്രങ്ങൾ കണ്ടതിനു പിന്നാലെ ആരാധകർ ചോദിക്കുന്നത്.
മാത്രമല്ല ഇടയ്ക്കിടയ്ക്ക് മേക്കോവർ നടത്തിയും മഞ്ജു വാര്യർ
ആരാധകരെ ഞെട്ടിക്കാറുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ മഞ്ജുവിനും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകരുടെ വാദം. നീണ്ട പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് 2014-ൽ വീണ്ടും സിനിമയിലേക്ക് വന്ന മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവിലെ മഞ്ജുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഓരോ സിനിമ കഴിയും തോറും സൂപ്പർസ്റ്റാർ പദവിയിലേക്കാണ് താരം എത്തുന്നതിനോടൊപ്പം കൂടുതൽ ചെറുപ്പമായും താരം മാറിക്കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. Manju Warrier latest photos