ഒരിടവേളക്ക് ശേഷം സ്റ്റേജിൽ നിറഞ്ഞാടി മഞ്ജു വാരിയർ; രാധയുടെ കൃഷ്ണനായി മലയാളികളുടെ പ്രിയ നടി .. ആസ്വാദകരുടെ മനം നിറച്ച വീഡിയോ വൈറൽ..|Manju warrier New Stage Performance

Manju warrier New Stage Performance : നടി മഞ്ജു വാര്യര്‍ സൂര്യ ഫെസ്റ്റിവലില്‍ നിറഞ്ഞാടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മഞ്ജു രാധേ ശ്യാം എന്ന നൃത്ത നാടകമാണ് ഫെസ്റ്റിവലിന്റെ സമാപന വേദിയില്‍ അവതരിപ്പിച്ചത്. ഇത് ആദ്യമായാണ് മഞ്ജു വാര്യര്‍ നൃത്ത നാടകം ഒരു വേദിയിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. ഭഗവാൻ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം മഞ്ജു വാര്യർ സ്റ്റേജിൽ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി മാറുകയായിരുന്നു.
നൃത്ത നാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നത്

അറിഞ്ഞ് വേദി നിറയെ കാണികളും എത്തിയിരുന്നു.മഞ്ജുവിന്റെ അവതരണം കാണികള്‍ സ്വീകരിച്ചത് ഹര്‍ഷാരവത്തോടെയാണ്. നൃത്ത നാടകം കഴിയും വരെ ആസ്വദകര്‍ ഈ കലാവിരുന്നില്‍ ലയിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കി ആണ് രാധ ശ്യാം നൃത്ത നാടകം മഞ്ജു അവതരിപ്പിച്ചത്. ഗീത പത്മകുമാര്‍ ആണ് ഈ നൃത്ത ആവിഷ്‌കാരം ഒരുക്കിയത്.സമൂഹ മാധ്യമങ്ങളിൽ ട്രൻഡിംഗ് ലിസ്റ്റിൽ

എത്തിയിരിക്കുകയാണ് മഞ്ജുവിന്റെ രാധേ കൃഷ്ണ. യൂട്യൂബിലും നിരവധി ഓൺലൈൻ ചാനലുകൾ ഈ വീഡിയോ റീ ഷെയർ ചെയ്തിട്ടുണ്ട്.മറ്റൊരു സന്തോഷ വാർത്ത മഞ്ജു വാര്യർ നായികയായെത്തിയ ചിത്രം ആയിഷ തിയേറ്ററിൽ എത്തി. ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കലും നായിക മഞ്ജു വാര്യരും സംഗീത സംവിധായകൻ ജയചന്ദ്രനും നിലമ്പൂർ ആയിഷയ്ക്കൊപ്പം

തീയറ്ററിൽ എത്തി സിനിമ കണ്ടത് ശ്രദ്ധ നേടി. ആയിഷ നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി വളരെ സാമ്യം പുലർത്തുന്ന ചിത്രമാണ്. ആമീർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ ചിത്രം തികച്ചും സാങ്കൽപ്പികമായ ഒരു ലോകത്ത് നിലമ്പൂർ ആയിഷയുടെ ജീവിത അനുഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിച്ചിരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്.സിനിമ വിജയമായതോടെ മഞ്ജു വാര്യരും ഇപ്പോൾ വളരെ സന്തോഷത്തിലാണ്. .

Rate this post