അന്നും ഇന്നും ഒന്നുതന്നെ.!! ഇന്ത അഴക് ഉന്ന വിട്ടു പോകാത്. വൈറലായി മഞ്ജുവിന്റെ പഴയകാല ചിത്രങ്ങൾ | Manju Warrier old photo goes viral

Manju Warrier old photo goes viral: മലയാള സിനിമാ ലോകത്തെ ഇതിഹാസ നായികമാരിൽ ഒരാളായി വാഴുന്ന താരമാണല്ലോ മഞ്ജുവാര്യർ. സമാനതകളില്ലാത്ത അഭിനയ പാടവം കൊണ്ടും ശൈലികൊണ്ടും ഇൻഡസ്ട്രിയിൽ തന്റേതായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണവും ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് ചാർത്തി കൊടുക്കുകയും ചെയ്തിരുന്നു.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം മുതൽ ഇൻഡസ്ട്രിയുടെ ഭാഗമായി മാറുകയും ഇന്നും അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്ന താരത്തിന്റെ ശക്തി സ്വന്തം ആരാധകരാണ് എന്ന കാര്യത്തിൽ സംശയമില്ല. തന്റെ അഭിനയത്തിലൂടെയും നൃത്ത കലകളിലൂടെയും നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും തന്മയത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു ചേച്ചിയായി മാറുകയായിരുന്നു ഇവർ.

manju warrier 1

സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള താരത്തിന്റെ ഏതൊരു ചെറിയ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ് എന്നതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളും മഞ്ജു വാര്യരുടെ പേരിൽ കാണാവുന്നതാണ്. മാത്രമല്ല ഈ ആരാധക ഗ്രൂപ്പുകളിലൂടെ തങ്ങളുടെ പ്രിയ താരത്തിന്റെ പഴയകാല ചിത്രങ്ങളും മറ്റുവിശേഷങ്ങളും ആരാധകർക്കിടയിൽ നിമിഷം നേരം കൊണ്ട് പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ,

മഞ്ജു വാര്യരുടെ പഴയകാല ചിത്രങ്ങളിൽ ചിലതാണ് ആരാധക ഗ്രൂപ്പുകൾക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. കേരളത്തിന്റെ തനതായ വസ്ത്രമായ സാരിയിൽ അതിസുന്ദരിയായി കൊണ്ട് ഒരു പിഞ്ചു കുഞ്ഞിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു ഇവയിൽ ഒന്ന്. ഒരു പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ മറ്റു രണ്ടു ചിത്രങ്ങളിലും താരത്തിന്റെ ചിരി തന്നെയാണ് ഏറെ ശ്രദ്ധേയം. “നാലാൾ അറിയും മുന്നേ മൂന്നാമതാക്കപ്പെട്ടാൽ, രണ്ടാമതൊന്ന് ചിന്തിക്കാതെ അങ്ങ് ഒന്നാമതായിക്കോണം.” എന്ന ക്യാപ്ഷനിലാണ് ആരാധകർക്കിടയിൽ ഈയൊരു ചിത്രങ്ങൾ പ്രചരിക്കുന്നത്.

Rate this post