എങ്ങോട്ടെന്നറിയാത്ത യാത്ര.!! തളരാതിരിക്കട്ടെ നിൻ ചിറകുകളും മനവും; ലോകം നിന്നോടൊപ്പമുണ്ടെന്ന് ആരാധകർ;|Manju Warrier Shared Instagram post malayalam
Manju Warrier Shared Instagram Post Malayalam: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണല്ലോ മഞ്ജു വാര്യർ. മലയാള സിനിമ ഇൻഡസ്ട്രിയയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനുടമ കൂടിയാണ് ഇവർ എന്നത് ഇവരുടെ സ്വീകാര്യതയെയാണ് കാണിക്കുന്നത്. മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമാ ലോകത്ത് സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് നിരവധി സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ മഞ്ജു ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ ആരാധനാപാത്രമായി മാറുകയും ചെയ്തു. മറ്റു സൂപ്പർതാരങ്ങളെ
പോലെ തന്നെ സൂപ്പർ വുമണായി മോളിവുഡിൽ തിളങ്ങുന്ന താരത്തിന്റെ ഏതൊരു വിശേഷവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവസാന്നിധ്യമായ താരം പലപ്പോഴും തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല തന്റെ സിനിമാ വിശേഷങ്ങളും മറ്റും പലപ്പോഴും താരം ആരാധകരുമായി പങ്കിടാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞദിവസം താരം പങ്കുവച്ച പുതിയ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി

മാറിക്കൊണ്ടിരിക്കുന്നത്. ബാഗ് പാക്കുമായി യാത്രക്കൊരുങ്ങി നിൽക്കുന്ന ഒരു കൂൾ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. ബ്ലാക്ക് പാന്റും ഗോൾഡ് നിറത്തിലുള്ള ടീഷർട്ടും ക്യാപ്പും ധരിച്ചുകൊണ്ട് ബാക്ക് പാക്കുമായി നടന്നു നീങ്ങുന്ന ഈ ഒരു ചിത്രത്തോടൊപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ്. ” ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്റെ പാതയിൽ തന്നെയാണ്” എന്നായിരുന്നു ഈ ഒരു ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു ലേറ്റസ്റ്റ് ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി
മാറിയതോടെ സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. തമിഴ് സിനിമ ലോകത്തെ തല എന്ന് വിശേഷണമുള്ള അജിത്തിനൊപ്പമുള്ള “തുനിവ്” എന്ന ചിത്രമാണ് അടുത്തതായി റിലീസിനെത്തുന്നത്. ഇരു ഇൻഡസ്ട്രികളിലെയും സൂപ്പർതാരങ്ങൾ ഒരുമിക്കുന്ന ഈ ഒരു ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ.