കൂടെ അഭിനയിക്കാൻ കംഫർട്ടബിൾ ആരെന്ന് പറഞ്ഞ് സാന്ത്വനത്തിലെ അച്ചു.!! താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ | Manjusha Martin Q & A video

Manjusha Martin Q & A video: ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ഒരേപോലെ തിളങ്ങുന്ന താരമാണ് നടി മഞ്ജുഷ മാർട്ടിൻ. സാന്ത്വനം പരമ്പരയിലെ അച്ചു എന്ന കഥാപാത്രമായി പ്രേക്ഷകമനം കവരുകയാണ് ഇപ്പോൾ മഞ്ജുഷ. ഒട്ടേറെ ആരാധകരാണ് മഞ്ജുഷക്കുള്ളത്. താരത്തിന്റെ പേരിൽ ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. ഇപ്പോഴിതാ ആരാധകരുടെ

ചോദ്യങ്ങൾക്ക് മറുപടി നൽകി ഒരു വീഡിയോ ചെയ്തിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ. അയ്യായിരത്തിലധികം ചോദ്യങ്ങൾ ആരാധകർഅയച്ചുതന്നെന്നും അതിൽ നിന്നും തിരഞ്ഞെടുത്ത ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നുവെന്നുമാണ് മഞ്ജുഷ പറയുന്നത്. എന്നാണ് വിവാഹം എന്ന് ചോദിക്കുമ്പോൾ ക്യാമറക്ക് പിന്നിലുള്ള സഹോദരിയോട്‌ ചോദിക്കുകയാണ് മഞ്ജുഷ.

manjusha martin

ഒരു വർഷത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് താരം പറയുന്നത്. കൂടെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ള ആർട്ടിസ്റ്റ് ആരെന്ന് ആരാധകർ ചോദിക്കുമ്പോൾ അതിനുത്തരം പറയാൻ മടിക്കുകയാണ് മഞ്ജുഷ. ആ ചോദ്യത്തിന് ഒരാളുടെ പേര് മാത്രം ഉത്തരമായി പറയാൻ സാധിക്കില്ല എന്നാണ് മഞ്ജുഷ പറയുന്നത്.

താൻ കൂടെ അഭിനയിക്കുന്നവരെ എല്ലാം ഏറെ ബഹുമാനിക്കുന്നു എന്ന് എടുത്തുപറയുകയാണ് മഞ്ജുഷ. മാത്രമല്ല, കൂടെ അഭിനയിക്കുന്നവർ എന്ന് പറയുമ്പോൾ തന്റെ പെയറായി അഭിനയിക്കുന്നവർ മാത്രമല്ല, അമ്മയുടെ വേഷം ചെയ്യുന്നവരും, സഹോദരങ്ങളും സുഹൃത്തക്കളുമായി അഭിനയിക്കുന്നവരുമൊക്കെ ഇക്കൂട്ടത്തിൽ പെടും.