നേരിടേണ്ടി വന്നത് വലിയ അഭമാനം.!! സാന്ത്വനത്തിലെ കണ്ണന്റെ നായിക മനസ് തുറക്കുന്നു.!! മഞ്ജുഷ മാർട്ടിന്റെ വിശേഷങ്ങൾ | Manjusha Martin’s interview video

Manjusha Martin’s interview video: സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജുഷ മാർട്ടിൻ. ടിക്ക് ടോക്ക് വീഡിയോകളിലൂടെ തുടക്കം കുറിച്ച മഞ്ജുഷ ഇന്ന് പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. സാന്ത്വനത്തിലെ കണ്ണന്റെ നായികയായി തിളങ്ങുകയാണ് ഇപ്പോൾ മഞ്ജുഷ. സാന്ത്വനം പരമ്പരയിൽ നിന്ന് വിളിച്ചപ്പോൾ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നെന്ന് തുറന്നുപറയുകയാണ് മഞ്ജുഷ. ‘നല്ല റേറ്റിങ് ഉള്ള

ഒരു പരമ്പര ഞാനായിട്ട് ചെന്ന് കുളമാക്കണോ എന്ന ചിന്തയുണ്ടായിരുന്നു.’ സീരിയലിലെ നായകനെക്കുറിച്ചും മനസ് തുറക്കുകയാണ് മഞ്ജുഷ. ‘ചേട്ടൻ വളരെ പാവമാണ്. ഇപ്പോൾ ഒരുപാട് ഫാൻസുണ്ടല്ലോ അച്ചുച്ചേട്ടന്. ഞാൻ അഭിനയിക്കാൻ വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ച് കുറെ മോട്ടിവേറ്റ് ചെയ്തിരുന്നു’. സാന്ത്വനത്തിന്റെ ആദ്യ എപ്പിസോഡുകൾ കണ്ടപ്പോൾ പലരും പറഞ്ഞു, നേരത്തെ റീൽസിൽ കണ്ട ആളേ അല്ലല്ലോ ഇതെന്ന്.

manjusha martin

പൊക്കക്കുറവിന്റെ പേരിൽ കുറെ അപമാനങ്ങൾ പലപ്പോഴും നേരിട്ടിരുന്നു എന്ന് മഞ്ജുഷ തുറന്നുപറയുന്നു. ഒരു സിനിമയുടെ ഭാഗമായി ശ്രീനിവാസൻ സാറിനെ കണ്ടിരുന്നു എന്നും അദ്ദേഹത്തോട് സംസാരിച്ചപ്പോൾ കൂടുതൽ പ്രചോദനം ലഭിച്ചെന്നും മഞ്ജുഷ തുറന്നുപറയുന്നു. ടിക് ടോക് നിരോധിച്ച സമയത്ത് വലിയ നിരാശയായിരുന്നെന്ന് മഞ്ജുഷ വെളിപ്പെടുത്തുകയാണ്. ജീവിതം തന്നെ അവസാനിക്കുകയാണോ എന്നുവരെ തോന്നി.

പക്ഷേ തളർന്നില്ല, ഇൻസ്റാഗ്രാമിലും യൂ ടൂബിലും പേജ് തുടങ്ങി. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പിന്നെയും സജീവമായത്. ഇപ്പോൾ മഞ്ജുഷ സാന്ത്വനത്തിന്റെ തിരക്കിലാണ്. ലൊക്കേഷനിൽ ചെന്നാൽ വളരെ കംഫർട്ടബിൾ ആണെന്നാണ് മഞ്ജുഷ പറയുന്നത്. ചിപ്പിച്ചേച്ചി ഏറെ നേരം വന്നു സംസാരിക്കും, മോട്ടിവേറ്റ് ചെയ്യും. തീർത്തും ഒരു കുടുംബാന്തരീക്ഷമാണ് സാന്ത്വനം ലൊക്കേഷനിൽ ലഭിക്കുന്നതെന്നാണ് മഞ്ജുഷ പറഞ്ഞുവെക്കുന്നത്. അഡ്വക്കേറ്റാകാൻ തയ്യാറെടുക്കുന്ന മഞ്ജുഷ ജീവിതത്തിൽ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും കൂടെക്കൂട്ടിയിട്ടുള്ള ഒരാൾ കൂടിയാണ്.