ഒരു സിസേറിയൻ, മൂന്ന് ശസ്ത്രക്രിയ, കൂട്ടത്തിൽ അക്യൂട്ട് ഡിസ്‌ക് ഹെർണിയ’; ആരുമറിയാത്ത ഒരായിരം കഥകൾ: എല്ലാം അതിജീവിച്ച് മലയാളികളുടെ സ്വന്തം മന്യ!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ താരമായിരുന്നു മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമ കണ്ടവർ ആരും മന്യയെ മറക്കാൻ സാധ്യതയില്ല എന്നു വേണം പറയാൻ. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തെങ്കിലും താരം സോഷ്യൽമീഡിയയിൽ സജീവസാന്നിധ്യമാണ്.

മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയും ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഫാസ്റ്റ് നമ്പറിൽ കളിച്ചിരിക്കുന്ന ഡാൻസിൽ അധികം ഒന്നുമില്ലങ്കിലും ഒപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ആരാധകരുടെ കണ്ണു നനയിക്കുന്നുണ്ട്. ഞാൻ അത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള എന്റെ ഡാൻസ്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manya (@manya_naidu)

വീണ്ടും എനിക്ക് പഴയതുപോലെ നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. എന്നാൽ ഞാൻ നൃത്തം ചെയ്തു ഇനിയും നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും ഒരായിരം നന്ദി’ എന്നാണ് മന്യയുടെ പോസ്റ്റ്. എന്നാൽ സർജറികൾ എന്തിനായിരുന്നു എന്ന് താരം വ്യക്തമാക്കിയിട്ടില്ല. സർജറിക്കുശേഷം ഡാൻസ് തുടങ്ങിയ നിരവധി ഹാഷ് ടാഗുകൾ ആണ് മന്യ വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്. നിത്യദാസ് അടക്കം നിരവധി താരങ്ങൾ

മന്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന രോഗാവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ നാൽപതോളം സിനിമകളിൽ അഭിനയിച്ച ശേഷമാണ് ഇടവേള എടുത്തത്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകളിൽ സജീവമായിരുന്നു.

Rate this post