ഒടുവിൽ ഒരുനോക്ക് കാണാൻ ഓടിയെത്തി മമ്മൂട്ടി അടക്കമുള്ള താര പ്രമുഖർ.!! നടൻ വി പി ഖാലിദിന് വിടചൊല്ലി സിനിമാ ലോകം | Marimayam Actor V P Khalid’s Funeral

Marimayam Actor V P Khalid’s Funeral: മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രിയ നടൻ വി പി ഖാലിദിന് വിട ചൊല്ലി സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം വൈക്കത്തെ ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയിൽ വീണ നിലയിൽ താരത്തെ കണ്ടെത്തുന്നത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മാത്രമല്ല തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു അകാല വിയോഗം ടെലിവിഷൻ പ്രേമികൾക്കിടയിൽ ഉൾക്കൊള്ളാൻ പോലും സാധിച്ചിരുന്നില്ല. തന്റെ തനതായ രീതിയിൽ ഉള്ള സംസാര ശൈലിയിലൂടെ ഇനി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ തങ്ങളുടെ പ്രിയ സുമേഷേട്ടൻ ഇല്ല എന്നറിഞ്ഞപ്പോൾ നാനാ ദിക്കിൽ നിന്നും നിരവധി പേരായിരുന്നു അനുശോചനങ്ങളും അന്തിമോപചാരങ്ങളുമായി എത്തിയിരുന്നത്. മാത്രമല്ല മലയാള സിനിമാ ലോകത്തു നിന്നും മമ്മൂട്ടി ഉൾപ്പെടെയുള്ള

പല പ്രമുഖരും തങ്ങളുടെ സഹപ്രവർത്തകന് അന്ത്യോപചാരമർപ്പിക്കാൻ എത്തുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് പുറമേ യുവ നടൻമാരായ ഫഹദ് ഫാസിൽ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരും സംവിധായകനും നടനുമായ ജോണി ആന്റണിയും പ്രേക്ഷകരുടെ പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഇവർ മക്കളെയും അടുത്ത ബന്ധുക്കളെയും സമാശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ

കാണാവുന്നതാണ്. നാടക വേദികളിലൂടെ അഭിനയ ലോകത്ത് എത്തിയ താരം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ ചെറു വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. തുടർന്ന് മഴവിൽ മനോരമയുടെ ” മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും ചുരുങ്ങിയ കാലം കൊണ്ട് ഇദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ ഛായാഗ്രാഹകനായ ജിംഷി ഖാലിദ് എന്നിവരാണ് വി പി ഖാലിദിന്റെ മക്കൾ.