കൂട്ടുകാരോടൊപ്പം ചിലവിട്ട നല്ല നിമിഷങ്ങൾ പങ്കുവെച്ച് നടി മീന; ചിത്രങ്ങൾ വൈറലാകുന്നു |Meena sagar shares photo with friends

Meena sagar shares photo with friends: തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് മീന. 1982 ൽ പുറത്തിറങ്ങിയ നെഞ്ചകങ്ങൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഒഡീയ തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നണി ഗായിക എന്ന നിലയിലും മീന പ്രശസ്തയാണ്. 2009ലാണ് നടി മീന വിവാഹിതയാകുന്നത്. വിദ്യാസാഗറാണ് ഭർത്താവ്. അന്യ ഭാഷയിൽ നിന്നും മലയാളത്തിലേക്ക് എത്തുകയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി

മാറുകയും ചെയ്തു. ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച മീന നിരവധി സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ നായികയായി തിളങ്ങി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം അണിയുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ, എന്നീ താരങ്ങളുടെ കൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. മോഹൻലാലിന്റെ നായികയായാണ് മീന ഏറ്റവുമധികം വേഷമിട്ടിട്ടുള്ളത്. ഇവരുടെ താരജോഡി പ്രേക്ഷകർ

meena sagar

ഹൃദയത്തിലേറ്റിയതാണ്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു മീനയുടെ ഭർത്താവായിരുന്ന വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെത്തുടർന്നാണ് അദ്ദേഹം മര ണപ്പെട്ടത്. ഭർത്താവിന്റെ വേർപാട് മീനയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു. താരം സിനിമാലോകത്ത് തെളിഞ്ഞു നിൽക്കുമ്പോഴായിരുന്നു ഭർത്താവ് വിദ്യാസാഗറിന്റെ മര ണം. പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്നും, ടെലിവിഷൻ രംഗത്ത് നിന്നും, പാട്ടിൽ നിന്നും, പൊതു പരിപാടിയിൽ നിന്നും, അവതരണത്തിൽ നിന്നുമെല്ലാം ഏറെക്കാലമായി

വിട്ടുനിൽക്കുകയായിരുന്നു താരം. മീനക്കും ഭർത്താവ് വിദ്യാസാഗറിനും ഒരു മകളാണ് നൈന. എന്നാൽ ഇപ്പോൾ ഇതാ നടി മീനയെക്കുറിച്ച് പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽനിറഞ്ഞു നിൽക്കുന്നത്. ഇക്കഴിഞ്ഞ സൗഹൃദ ദിനത്തിൽ തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള നല്ല നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നടിമാരായ രംഭ, സംഘവി വെങ്കിടേഷ്, സംഗീത ക്രിഷ്, എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്. ഇവർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്ക് വേണ്ടി മീന പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ ഇങ്ങനെ ചിരിച്ചു കാണാനാണ് ഞങ്ങൾക്ക് ഇഷ്ടമെന്ന് നിരവധി ആരാധകർ ചിത്രങ്ങൾക്ക് താഴെയായി കമന്റ് ചെയ്തു.