ഒട്ടും പരിചയമില്ലാത്ത ഹിന്ദി തിരഞ്ഞെടുത്തതിന് കാരണം ഇതാണ്.!! പുതിയ സ്കൂളും അധ്യാപകരെയും ആരാധകർക്ക് പരിചയപ്പെടുത്തി പ്രിയതാരം മീനാക്ഷി അനൂപ് | Meenakshi Anoop introducing her plus one school

Meenakshi Anoop introducing her plus one school: അമർ അക്ബർ അന്തോണി എന്ന മലയാള ചിത്രത്തിലെ പാത്തുമ്മ എന്ന കഥാപാത്രത്തെ അനശ്വരമാക്കി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. 2016 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഒപ്പം എന്ന സിനിമയിൽ ബാല കഥാപാത്രമായി വേഷം ചെയ്തിരുന്നു. ഈ കഥാപാത്രത്തെയും ആരാധകർ ഹൃദയത്തോട് ചേർത്ത് വച്ചു. അനൂപിന്റെയും രമ്യ അനൂപിനെയും മകളാണ് മീനാക്ഷി. മലയാള ടെലിവിഷൻ റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ അവതാരകയായി പ്രേക്ഷകഹൃദയം കീഴടക്കി. തന്റെ എല്ലാ വിശേഷങ്ങളും

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ മീനാക്ഷി സമയം കണ്ടെത്താറുണ്ട്. പത്താംക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്കോട് കൂടിയാണ് മീനാക്ഷി പാസായത്. ഈ സന്തോഷവാർത്ത മീനാക്ഷി തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരം പുതിയ തന്റെ വിശേഷവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ പുതിയ സ്കൂൾ ആരാധകർക്ക് മീനാക്ഷി പരിചയപ്പെടുത്തുന്നു. ‘എന്റെ പുതിയ സ്കൂളിലേക്ക് ‘എന്ന ക്യാപ്ഷനോടെയാണ് വീഡിയോ തന്റെ മീനാക്ഷി അനൂപ് എന്ന യൂട്യൂബ്

meenakshi anoop

ചാനലിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ സ്കൂളും ടീച്ചർമാരും ക്ലാസ് മുറിയും എല്ലാം വീഡിയോയിലൂടെ താരം ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. അച്ഛനും അമ്മയും തന്റെ കൊച്ചനുജനും ചേർന്നാണ് പുതിയ സ്കൂളിൽ അഡ്മിഷൻ എടുക്കാൻ എത്തിയത്. സ്കൂളിൽ എത്തുന്നതും ഹെഡ്മാസ്റ്ററോട് വിശേഷങ്ങൾ ചോദിച്ച് അറിയുന്നതും പുതിയ യൂണിഫോം വാങ്ങുന്നതും ടീച്ചർമാരുടെ അനുഗ്രഹം വാങ്ങുന്നതും എല്ലാം വീഡിയോയിലുണ്ട്. ഇരു കൈകളും നീട്ടിയാണ് സ്കൂളും ടീച്ചർമാരും കുട്ടികളും മീനാക്ഷിയെ സ്വീകരിച്ചത്. സ്കൂളിലെത്തി

ചിന്മയി എന്ന തന്റെ സുഹൃത്തിനെ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നു. ചിന്മയിൽ തന്റെ സുഹൃത്ത് മാത്രമല്ല പുതിയ ചിത്രമായ ക്ലാസിന്റെ ഡയറക്ടർ കൂടിയാണ് എന്നും താരം പറയുന്നു. ചിൻമയിയുടെ അച്ഛനായ അനിൽ ഡയറക്ട് ചെയ്ത മൂവിയിൽ ആണ് താൻ ആദ്യം അഭിനയിക്കുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ഒരേ ലൊക്കേഷനിൽ നിന്നും ഒരേ ക്ലാസിലേക്കുള്ള ഈ മാറ്റം വലിയ ഒന്നുതന്നെയാണെന്ന് മീനാക്ഷി പറഞ്ഞു. അഡ്മിഷൻ എടുത്തതിനുശേഷം സെക്കൻഡ് ലാംഗ്വേജ് തനിക്ക് ഒട്ടും പരിചയമില്ലാത്ത ഹിന്ദി തിരഞ്ഞെടുത്തതിനു ശേഷം ആണ് മീനാക്ഷി സ്കൂളിൽ നിന്നും തിരിച്ചു പോരുന്നത്. സെക്കൻഡ് ലാംഗ്വേജ് ഹിന്ദി എടുക്കാനുള്ള കാരണം ടീച്ചറുടെ സപ്പോർട്ട് കൊണ്ടാണെന്നും മീനാക്ഷി പറയുന്നു.