മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി ദിലീപ്.!! പത്മസരോവരത്തിൽ കുഞ്ഞനുജത്തിക്ക് സർപ്രൈസ് ഒരുക്കി ചേച്ചി |Meenakshi Dileep Celebrate Mahalakshmi Birthday Post

Meenakshi Dileep Celebrate Mahalakshmi Birthday Post: പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും ഏക പുത്രിയാണ് മീനാക്ഷി. വളരെ നല്ലൊരു മോഡൽ കൂടിയാണ് താരം. അഭിനേതാവ് നിർമ്മാതാവ്, ബിസിനസുകാരൻ തുടങ്ങിയ നിരവധി മേഖലകളിൽ സജീവമാണ് മീനാക്ഷിയുടെ അച്ഛൻ ദിലീപ്. 150ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം.1998 ലാണ് ദിലീപും മഞ്ജുവാര്യവും തമ്മിലുള്ള വിവാഹം നടക്കുന്നത്.രണ്ടായിരത്തിലാണ് ഇരുവർക്കും മീനാക്ഷി ജനിക്കുന്നത്.
സിനിമ മേഖലയിലും മോഡലിംഗ് മേഖലയിലും എല്ലാം സജീവ സാന്നിധ്യ മായിരുന്നു മഞ്ജു വാര്യർ.

വിവാഹശേഷം അഭിനയ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയും കുടുംബത്തിനായി സമയം ചെലവുകയും ചെയ്തു. 2015 വിവിധ കാരണങ്ങളാൽ ദിലീപും മഞ്ജു വാര്യരും വേർപിരിയുകയും പിന്നീട് കാവ്യ മാധവനുമായി ദിലീപ് വിവാഹിതനാവുകയും ചെയ്തു. കാവ്യക്കും ദിലീപിനും ഏക മകളാണ് മഹാലക്ഷ്മി. മീനാക്ഷിക്ക് മഹാലക്ഷ്മിയെ വളരെയധികം ഇഷ്ടമാണ്. മഹാലക്ഷ്മിയോട് ഒത്തുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് കുറച്ചുനാൾ മീനാക്ഷി തന്റെ സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമായിരുന്നില്ല. കാവ്യയുടെ പിറന്നാളിന് അധികം ഒന്നുംക്യാപ്ഷൻ ഇടാതെ

പങ്കുവെച്ചിരുന്ന ചിത്രം കണ്ട് മീനാക്ഷിയും കാവിയും തമ്മിൽ പിണക്കമാണോ എന്ന് വരെ ആരാധകർ ചോദിച്ചിരുന്നു. എന്നാൽ പഠനവും മറ്റുമായി തിരക്കിലാണ് മീനാക്ഷി.ഈ അടുത്തകാലത്ത് മീനാക്ഷിയുടെ അമ്മയായ മഞ്ജു വാര്യർ വീണ്ടും സിനിമ ലോകത്ത് സജീവമായിരിക്കുകയാണ്.ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു വാര്യർ സിനിമ ലോകത്തേക്ക് കടന്നുവന്നത്. താരത്തിന്റെ ഈ വരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷിയെ കുറച്ചറിയാൻ ആരാധകരും ആകാംക്ഷയോടെയാണ്കാത്തിരിക്കാറ്.

ഈ കഴിഞ്ഞ ഓണത്തിന് മീനാക്ഷിയും കാവ്യാമാധവനും, മഹാലക്ഷ്മിയും ദിലീപും ചേർന്നെടുത്ത ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.മഹാലക്ഷ്മിയെ എടുത്ത്, തന്നോട് ചേർത്ത് ഉമ്മ കൊടുക്കുന്ന ചിത്രമാണിത്.മീനാക്ഷി മഹാലക്ഷ്മിക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയാണെന്ന് ഒരു ഇന്റർവ്യൂവിൽ ഇതിനു മുൻപ് ദിലീപ് പറഞ്ഞിട്ടുണ്ട്. കാരണം അവരുടെ പ്രായവ്യത്യാസം ആണെന്നും ദിലീപ് പറഞ്ഞു. ഈ വാദത്തെ ഊട്ടിയുറപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. A year older എന്നാ അടിക്കുറിപ്പ് പോലെയാണ് മീനാക്ഷി മഹാലക്ഷ്മിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെയായി പിറന്നാളാശംസകൾ ആയി എത്തിയിരിക്കുന്നത്.