ഇതേതാ ഈ ചുവപ്പുടുത്ത മാലാഖ. സാരിയിൽ അതി സുന്ദരിയായി മീനാക്ഷി. വൈറലായി ചിത്രങ്ങൾ.|Meenakshi Dileep latest photos

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണ് മീനാക്ഷിയെന്ന് നിസ്സംശയം പറയാവുന്ന കാര്യമാണ്. മലയാള സിനിമാ ലോകത്തിന്റെ ജനപ്രിയനായകൻ എന്ന വിശേഷണമുള്ള ദിലീപിന്റെയും ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരുടെയും ഏക മകളായ മീനാക്ഷിയുടെ വിശേഷങ്ങളും മറ്റും അറിയാൻ ആരാധകർക്ക് എന്നും തുടക്കമാണ്. 1998 ൽ മലയാള സിനിമാ ലോകത്തെ യുവതാരങ്ങളായ ദിലീപും മഞ്ജുവും വിവാഹിതരാകുമ്പോൾ ആരാധകർ

ഏറെ ആഘോഷത്തോടെ ആയിരുന്നു ഈയൊരു വിവാഹം കൊണ്ടാടിയിരുന്നത്. തുടർന്ന് 2000 ത്തിൽ ഇവരുടെ സന്തോഷം ഇരട്ടിയാക്കി കൊണ്ട് കുഞ്ഞ് മീനാക്ഷിയും എത്തിയത് മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിയായി അവൾ വളരുകയായിരുന്നു. എന്നാൽ 2015 ൽ ഇരുവരും വിവാഹ മോചിതരാകാൻ തീരുമാനിച്ചപ്പോൾ തന്റെ പിതാവായ ദിലീപിനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷി തീരുമാനിച്ചിരുന്നത്. ഒരു താരപുത്രിയാണെങ്കിലും സിനിമാ ലോകത്ത് ഇതുവരെ അരങ്ങേറിയിട്ടിയില്ലാത്ത

meenakshi dileep1 11zon

താരമാണെങ്കിൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് സിനിമാ പ്രേമികൾ മീനാക്ഷിക്ക് നൽകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ അത്രതന്നെ താരം സജീവമല്ലെങ്കിലും ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റു വിശേഷങ്ങളും പലപ്പോഴും ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. നിലവിൽ ചെന്നൈയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ മെഡിസിൻ പഠനം തുടർന്നുകൊണ്ടിരിക്കുകയാണ് മീനാക്ഷി. എന്നാൽ ഇപ്പോഴിതാ, താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ

പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചുവന്ന പട്ടുസാരി ധരിച്ചുകൊണ്ട് മുടി അഴിച്ചിട്ട നിലയിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. മാത്രമല്ല ഇത്രയും ഭംഗിയിൽ തങ്ങളുടെ മീനാക്ഷി കുഞ്ഞിനെ ഈയടുത്തൊന്നും തങ്ങൾ കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. ചുവപ്പ് സാരിയിൽ അതിസുന്ദരിയായ ഈയൊരു ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി മാറിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താര പുത്രിക്ക് ആശംസകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്. |Meenakshi Dileep latest.

Rate this post