മീനാക്ഷിയുടെ പിറന്നാൾ ആഘോഷം കണ്ടോ ? പിറന്നാൾ ആഘോഷമാക്കി ഡെയ്നും സുഹൃത്തുക്കളും | Meenakshi Raveendran birthday celebration

Meenakshi Raveendran birthday celebration: ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ റിയാലിറ്റി ഷോ ആയ ഉടൻ പണത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണല്ലോ മീനാക്ഷി. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഈ ഒരു ഷോയുടെ നാലാം സീസണിൽ ഡെയ്ൻ ഡേവിസിനൊപ്പം മീനാക്ഷി കൂടി എത്തിയതോടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നായി ഇത് മാറുകയായിരുന്നു. ഒരു അവതാരക എന്നതിലുപരി

മികച്ച ഒരു അഭിനേത്രി കൂടിയായ മീനാക്ഷി മഴവിൽ മനോരമയുടെ “നായിക നായകൻ” എന്ന ഷോയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാത്രമല്ല “തട്ടും പുറത്ത് അച്യുതൻ” എന്ന സിനിമയിൽ കൂടി സിനിമാ ലോകത്തെത്തുകയും മാലിക്, ഹൃദയം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ തിളങ്ങുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

meenakshi raveendran

അതിനാൽ തന്നെ മീനാക്ഷിയുടെ ജന്മദിനത്തിന് നിരവധി പ്രേക്ഷകരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഈയൊരു ജന്മദിനാഘോഷ വേളയിൽ സഹ അവതാരകനായ ഡെയ്ൻ ഡേവിസ് നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും ആഘോഷമാക്കിയ ജന്മദിനാഘോഷത്തിന് ശേഷം ഡെയ്ൻ ഡേവിസ് നൽകിയ

കിടിലൻ സർപ്രൈസ് സമ്മാനം കണ്ട് മീനാക്ഷി അക്ഷരാർത്ഥത്തിൽ നിലവിളിച്ചു പോവുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ ബലൂണുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു ക്യൂട്ട് നായ്ക്കുട്ടിയെ ആയിരുന്നു ബർത്ത് ഡേ ഗേളിനായി ഡെയിൻ കരുതിയിരുന്നത്. ഈയൊരു സമ്മാനം നൽകാനായി കാറിന്റെ ഡിക്കി ഉയർത്തുകയും പപ്പികുട്ടിയെ കാണുകയും ചെയ്തപ്പോൾ സന്തോഷം കൊണ്ട് മീനാക്ഷി അലറി വിളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു ജന്മദിനാഘോഷ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

meenakshi daine
Rate this post