മീൻ ക്ലീൻ ചെയ്‌താൽ കയ്യിലെ ഉളുമ്പ് മണം മാറാൻ ഇത് മതി.👌👌 എന്നാലും ഈ വിദ്യ ഇത്ര നാളും അറിയാതെ പോയല്ലോ..!!

വീട്ടമ്മമാരെ സംബന്ധിച്ചു വളരെ അധികം തലവേദനയാകുന്ന കാര്യമാണ് മീൻ നന്നാക്കുക എന്നത്. മറ്റെല്ലാ അടുക്കള ജോലികളെക്കാൾ പ്രയാസമേറിയതും പലർക്കും ഇഷ്ടമല്ലാത്തതുമായ ഒരു കാര്യമാണിത്. മീൻ നന്നാക്കി ക്ലീൻ ചെയ്തു കഴിഞ്ഞാലും കുറെ നേരത്തേക്ക് കൈകളിലെ മണത്തിനു ഒരു മാറ്റവും ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണവും. മിക്ക അമ്മമാരും ബുദ്ധിമുട്ടു ഒരു കാര്യമാണ് ഈ പ്രശനം.

മീൻ ക്ളീൻ ചെയ്തു കഴിഞ്ഞാൽ പ്രത്യേകിച്ച് മത്തി, അയല തുടങ്ങിയ മീനുകൾ വൃത്തിയാക്കിയാൽ എത്ര കഴുകിയാലും നമ്മുടെ കയ്യിലെ ഉളുമ്പ് മണം പോകില്ല. മത്തി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട. വൃത്തിയാക്കിയാൽ മാത്രമല്ല കറി വെച്ചാലും ആ മീൻ മണം അടുത്ത വീടുകളിൽ വരെ എത്തും. എത്ര വൃത്തിയാക്കി കഴുകിയാലും കയ്യിലും കത്തിയിലും കട്ടിങ് ബോർഡിലും പിടിക്കുന്ന മണം പോയിക്കിട്ടാൻ വളരെ പ്രയാസമാണ്.

എന്നാൽ ഇപ്പോഴിതാ ഇതിനൊരു പരിഹാരമാർഗം വന്നെത്തിയിരിക്കുന്നു. ഈ മണം പോകുന്നതിനായി നമ്മുടെ വീടുകളിലുള്ള ഒരു സാധനം മാത്രം മതിയാകും. പേസ്റ്റ് ആണത്. പേസ്റ്റ് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല അല്ലെ. മീൻ വൃത്തിയാക്കിയശേഷം പേസ്റ്റ് കയ്യിൽ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ മണമെല്ലാം പോയിക്കിട്ടും.അതോടൊപ്പം കൈകൾക്കു നല്ല നിറം വരുകായും ചെയ്യും.

മീനിൻറെ ഉളുമ്പ് മനം പോകുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ചിലപ്പോൾ ചിലർക്കെങ്കിലും ഈ അറിവ് അറിയാമായിരിക്കാം. എന്നാൽ അറിയാത്തവർക്കായി ഏതു ഉപകാരപ്പെടട്ടെ. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.