ഗ്ലാമറസ്സായി മലയാളികളുടെ പ്രിയപ്പെട്ട കമല; വൈറലായി മീരാ ജാസ്മിൻ്റെ പുതിയ ഫോട്ടോഷൂട്ട് |Meera Jasmine latest photos

സൂത്രധാരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ നായികയാണ് മീരാ ജാസ്മിൻ. തുടർന്ന് ഒട്ടനവധി ചിത്രങ്ങൾ വഴി ധാരാളം ശക്തമായ കഥാപാത്രങ്ങൾ മീരാ ജാസ്മിൻ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. കസ്തൂരി മാൻ, വിനോദയാത്ര, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളിൽ മീരാ അഭിനയിച്ച കഥാപാത്രങ്ങൾ മറക്കാൻ സാധിക്കാത്തതാണ്. സിനിമയിൽ സജീവമല്ലാത്ത താരത്തിൻ്റെ അവസാനമായി പുറത്ത് വന്ന ചിത്രം പത്ത് കല്പനകൾ ആണ്.

ചലച്ചിത്ര രംഗത്ത് അധികം മുഖം കാണിക്കുന്നില്ലെങ്കിലും മീരാ ജാസ്മിൻ എന്ന നടിയോട് പ്രേക്ഷകർക്കുള്ള ആരാധനയ്ക്ക് ഇന്നും കുറവ് സംഭവിച്ചിട്ടില്ല. താരത്തിൻ്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസം മീരാ ജാസ്മിൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഒന്നര ലക്ഷത്തോളം പേരാണ് ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. ധാരാളം കമൻ്റുകൾ നിറഞ്ഞു നിൽക്കുന്ന

Meera Jasmine 2

ഈ ഫോട്ടോ പല സിനിമാ പേജുകളിലും ഷയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും മീരാ ജാസ്മിൻ പ്രേക്ഷകർക്കിടയിലെ ഒരു ചർച്ചാ വിഷയം തന്നെയാണ് എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഡ്രീമി കൈൻഡ് ഒരു ഡിലൈറ്റ് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ രാഹുൽ ഹങ്കിയാനി എന്ന ഫാഷൻ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് എടുത്തത്. ഇതിന് മുൻപും രാഹുൽ എടുത്ത

മീരയുടെ ചിത്രങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഒരു ഫ്രോക്കാണ് ഫോട്ടോയിൽ മീര ധരിച്ചിരിക്കുന്നത്. 2001 ൽ സിനിമാ രംഗത്ത് വന്ന മീരാ ജാസ്മിൻ 2013 വരെ സജീവമായി അഭിനയ രംഗത്ത് ഉണ്ടായിരുന്നു. പിന്നീട് വളരെ കുറച്ച് മാത്രം സിനിമകളാണ് താരം ചെയ്തിട്ടുള്ളത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന് നാഷണൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. Meera Jasmine latest photos