ഈ കുടുംബം അല്ലേലും പൊളിയാണ്.!! പ്രസവത്തിന് ശേഷം വീണ്ടും ഡാൻസ് കളിച്ച് രംഗത്തെത്തി മിറി | Meeth Miri first dance after delivery
Meeth Miri first dance after delivery : മിലിയോയുടെ കടന്നുവരവിൽ ഏറെ സന്തുഷ്ടരാണ് മീത് മിറിമാർ. ഇപ്പോഴിതാ പ്രസവത്തിന് ശേഷം ആദ്യത്തെ ഡാൻസുമായി മീത് മിറിമാർ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മിറി ഏറെ ആക്റ്റീവായി നൃത്തച്ചുവടുകളുമായി സ്ക്രീനിൽ നിറഞ്ഞുനിന്നപ്പോൾ ഭാര്യക്ക് ഫുൾ സപ്പോർട്ടായി കൂടെ നിന്നു മീത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ് മീത്
മിറിമാരുടെ പുതിയ നൃത്തം. സോഷ്യൽ മീഡിയ ആരാധകർക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത സെലിബ്രേറ്റി കപ്പിളാണ് മീത് മിറിമാർ. ഏറെ ആരാധകരാണ് ഇവർക്കുള്ളത്. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. മിലിയോ എന്നാണ് കുഞ്ഞിന്റെ പേര്. ടിക്ടോക് വഴി സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച മീത് മിറിമാർ പിന്നീട് ഇൻസ്റ്റാഗ്രാമിലും യൂട്ടൂബിലുമെല്ലാം തരംഗം തീർത്തു. സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസിസ് എന്ന
ഷോയിലും മീത് മിറിമാർ പങ്കെടുത്തിരുന്നു. പ്രസവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലും മിറി തന്റെ വേറിട്ട ഡാൻസുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. മിറിക്ക് എന്നും ഫുൾ സപ്പോർട്ട് നൽകി കൂടെ നിൽക്കുന്നത് ഭർത്താവ് മീത് തന്നെയാണ്. ഈയിടെ ഏറ്റവും മികച്ച വിനോദദമ്പതികൾക്കുള്ള 24 ന്യൂസ് അവാർഡും മീത് മിറിമാരെ തേടിയെത്തിയിരുന്നു. അവാർഡ് സന്തോഷം മിലിയോ കൊണ്ടുവന്നതെന്ന് മീത് മിറിമാർ പ്രതികരിച്ചിരുന്നു.
സിനിമാതാരങ്ങളെയും കടത്തിവെട്ടുന്ന ആരാധകപിന്തുണയാണ് മീത് മിറിമാർക്ക് ലഭിക്കാറുള്ളത്. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വലിയ സന്തോഷവാർത്ത തന്നെയാണ്. ഇൻസ്റ്റാഗ്രാമിലൂടെ ഇവർ പങ്കുവെക്കുന്ന ഫോട്ടോകൾ, വീഡിയോകൾ അങ്ങനെ എല്ലാം തന്നെ വൈറൽ ആകാറാണ് പതിവ്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഈ പുതിയ ഡാൻസ് വീഡിയോയും കടന്നുവന്നിരിക്കുകയാണ്. അത് ഏറ്റെടുക്കുകയാണ് മീത് മിറിയുടെ ആരാധകർ.