മീത് മിറി ഇനി “മി 3 “.!! പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ സ്വന്തം മീത് മിറിമാർ.!! കുഞ്ഞിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ച് ആരാധകരും | Meeth Miri reveal baby name

Meeth Miri reveal baby name: സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മീത് മിറിമാർ. തങ്ങളുടെ പ്രണയവും പ്രണയസുരഭിലമായ നർമ്മക്കാഴ്ചകളും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് മുൻപിൽ രുചിയൂറുന്ന ഒരു വിരുന്നാക്കി മാറ്റിയ മീത് മിറിമാരെ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്.!! എന്തോ, മീത്തിനെയും മിറിയെയും കാണുമ്പോൾ തന്നെ ആരാധകർക്ക് ഒരു കുളിർമയാണ്. ഇവരുടെ ഏറ്റവും പുതിയ വിശേഷം ഒരു കുഞ്ഞ് ജനിച്ചതാണ്. പ്രസവത്തിന് കയറ്റും മുൻപ് വരെ

ഡാൻസും പാട്ടുമായി അടിച്ചുപൊളിക്കുകയായിരുന്നു മീത്തും മിറിയും. ഒരു പ്രത്യേകതരത്തിലുള്ള പോസിറ്റീവ് ഫൺ വൈബാണ് ഇവർക്ക് ഇത്രത്തോളം ആരാധകരെ നേടിക്കൊടുക്കുന്നത്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന ഷോയിലും ഇവർ പങ്കെടുത്തിരുന്നു. കുഞ്ഞ് ജനിച്ചതിന്റെയും അതിനെത്തുടർന്നുള്ള രസകരമായ ഓരോ സംഭവങ്ങളുടെയും വിശേഷങ്ങൾ കൃത്യമായി തന്നെ മീത് സോഷ്യൽ മീഡിയ

meeth miri 1

ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒരു ആൺകുട്ടിയാണ് ഇവർക്ക് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പെറ്റ് നെയിം സെറിമണി നടത്തിയിരിക്കുകയാണ് മീത്തും മിറിയും. മിലിയോ എന്നാകും ഇവർ കുഞ്ഞിനെ വിളിക്കുക. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം ഇവർ പങ്കുവെച്ചത്. ഇനിയങ്ങോട് കുഞ്ഞിന്റെ വിശേഷങ്ങൾ കൂടി അറിയാനുള്ള കാത്തിരിപ്പിലാണ് മീത് മിറിയുടെ ആരാധകർ. മീത് മിറിയുടെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത് ഒരു പതിവാണ്. ഇരുവരുടെയും വസ്ത്രധാരണം ആരാധകർ പലപ്പോഴും ശ്രദ്ധിക്കാറുള്ള ഒന്ന് തന്നെയാണ്. വളരെ ക്യൂട്ടായ ഒരു ഡ്രസിങ് സ്റ്റൈൽ ആണ് ഇവർ പിന്തുടരാറുള്ളത്. അത് മാത്രമല്ല, ഓരോ വീഡിയോ ചെയ്യുമ്പോഴും അത് കൂടുതൽ ഫൺ ആക്കാൻ വേണ്ടി ഇവർ അതിന് വേണ്ടി ശ്രമിക്കുന്നതും ആരാധകർ ഏറെ ശ്രദ്ധിക്കാറുണ്ട്. യുവത്വം ഏറെ ആഘോഷിക്കുന്ന രണ്ട് പേർ തന്നെയാണ് മീത് മിറിമാർ. എന്തായാലും മിലിയോയുടെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.