വീണ്ടുമൊരു സന്തോഷ വാർത്ത ; മലയാളികളുടെ പ്രിയ താരങ്ങളായ വൈറൽ കപ്പിൾസ് മീത്ത് മിറിയുടെ പുതിയ വിശേഷം.. വീഡിയോ ഏറ്റെടുത്ത് ആരാധകർ .|Meeth Miri Shares New Happy News Malayalam

Meeth Miri Shares New Happy News Malayalam : ചുരുങ്ങിയ കാലം കൊണ്ട് തന്നെ റീല്‍സ് വീഡിയോയിലൂടെയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായി മാറിയ കപ്പിൾസ് ആണ് മീത്തും മിറിയും. സോഷ്യല്‍  മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്ന്  വൈറലായി മാറാറുണ്ട്.  അടുത്തിടെയായിരുന്നു ഇരുവർക്കും ഒരു മകൻ പിറന്നത്. കുഞ്ഞതിഥിയുടെ വരവോടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കലാണ് ഇരുവരുടേയും ഹോബി. ഇപ്പോഴിതാ  തങ്ങളുടെ കുടുംബത്തിലേക്ക് തേടിയെത്തിയ പുത്തൻ വിശേഷം

പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മീത്ത് മിറി എന്ന പേരിൽ തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓതറൈസ്ഡ് ആയതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരുന്നത്. ബ്ലൂ ഡ്രെസ്സിൽ ആണ് മൂവരും എത്തിയിട്ടുള്ളത്. വളരെ ക്യൂട്ടായ ഫാമിലി പിക്ചർ മിലിയ അച്ചീവിംഗ് ഡ്രീം ടുഗതർ എന്ന അടിക്കുറിപ്പിനൊപ്പം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. മൂവരും നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റോറീസ് ഓഫ് സച്ചൂസ് ആണ് മൂവരുടെയും സന്തോഷത്തിന്റെ

FotoJet17

ചിത്രങ്ങൾ പകർത്തിട്ടുള്ളത്. ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഫാമിലിയാണ് മീത്തിന്റെയും മിറിയുടെയും. മകൻ മിലിയോ കൂടെ എത്തിയതോടെ ഇരുവർക്കും ആരാധകർ ഇരട്ടിയായി എന്നു വേണം പറയാൻ. മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും സൈറസ് എന്നാണ് മകന്റെ പേര്.

സൈറസ് മിലനെന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സൈറസ് ഗ്രീക്ക് പേരാണ്. സൂര്യദേവൻ എന്നാണ് സൈറസിന്റെ അര്‍ത്ഥം. പേര്‍ഷ്യയിലും പോപ്പുലറാണ് ഈ പേര്. അവിടെയുള്ള ഏറ്റവും നല്ല രാജകുമാരന്റെ പേരും സൈറസ് എന്നാണ്.

Rate this post