എന്റെ ഈ പുഞ്ചിരിക്ക് കാരണം നീയാണ്.!! പ്രിയ പാതിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മേഘന രാജ് |Meghana Raj Sarja Birthday Wishes To Cheeru

Meghana Raj Sarja Birthday Wishes To Cheeru: വളരെ ചുരുങ്ങിയ മലയാളം സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് മേഘന രാജ്.മലയാളത്തിൽ മാത്രമല്ല കന്നട,തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം തന്നെ കരവിരുത് തെളിയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ബെൻടു അപ്പരോ ആർ. എം. പി എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതത്തിലേക്ക് മേഘന കാലെടുത്തുവയ്ക്കുന്നത്.ബെസ്റ്റ് ആക്ട്രസ് കന്നട സ്റ്റേറ്റ് ഫിലിം അവാർഡ് നേടിയിട്ടുണ്ട്.ചിരഞ്ജീവി സർജ ആയിരുന്നു മേഘന യുടെ ഭർത്താവ്. 2018 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. 2020 ചിരഞ്ജീവി ഈ ലോകത്ത് നിന്നും വിട വാങ്ങി.

2010 ൽ പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരുന്നു.ഈ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.പിന്നീട് ഓഗസ്റ്റ് 15, പാച്ചുവും കോവാലനും,ബ്യൂട്ടിഫുൾ, പൊന്നുകൊണ്ട് ആൾരൂപം, അച്ഛന്റെ ആൺമക്കൾ,നമുക്ക് പറക്കാൻ, പോപ്പിൻസ്, മധുരാശി, മാഡ് ഡാഡ്, റെഡ് വൈൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞുനിന്നു. അഭിനയത്തെ മാത്രമല്ല നല്ലൊരു ഗായികയും മോഡലും കൂടിയാണ് താരം. പ്രേക്ഷകർക്ക് മുന്നിൽ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിലൂടെ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. എല്ലാ വിശേഷങ്ങളും താരം

തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.1.4 മില്യൺ ഫോള്ളോവെർസ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തിന് ഉള്ളത്. ചിരഞ്ജീവിക്കും മേഘനക്കും ഏക മകനാണ് റെയാൻ. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി മറ്റൊരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.തന്റെ ഭർത്താവിന്റെ പിറന്നാൾ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.തങ്ങളുടെ കല്യാണ ദിവസത്തെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഈ വാർത്ത ആരാധകർക്കായി

ഷെയർ ചെയ്തിരിക്കുന്നത്.”Happy Birthday my happiness. No matter what, who not one, not two, the reason I smile is only for you, my dearest husband CHIRU.I love u…. “എന്ന അടിക്കുറിപ്പോടെ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ നിരവധി ആളുകളാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വരുന്നുണ്ട്.