ഭർത്താവിന്റെ മരണശേഷം ഇപ്പോളാണ് പുറംലോകം കാണുന്നത് ;തായ്‌ലാന്റിലെ ബീച്ചിലും ഹോട്ടലിലും പൂളുകളിലും ഉല്ലസിച്ച് പ്രിയതാരം മേഘ്ന.!!|Meghana Raj In Trip Mood Malayalam

Meghana Raj In Trip Mood Malayalam: സൗത്ത് ഇന്ത്യൻ സിനിമയിൽ വിവിധ ഭാഷകളിൽ അഭിനയിക്കുകയും സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുമുള്ള നടിയാണ് മേഘ്ന രാജ്. മേഘ്ന സുന്ദർ രാജ് സർജ എന്നാണ് നടിയുടെ മുഴുവൻ പേര്. 2009ൽ പുറത്തിറങ്ങിയ ബേണ്ടു അപ്പറഒ ആർ എം പി എന്ന തെലുങ്കു ചിത്രമാണ് നടിയുടെ ആദ്യം പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം സൗത്ത് ഇന്ത്യൻ സിനിമയിൽ എല്ലാ ഭാഷകളിലും തന്റെ അഭിനയ വൈഭവം കാണിക്കാൻ നടിക്ക് അവസരം ലഭിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം

നിരവധി സിനിമകളിൽ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നടി പലപ്പോഴും തന്റെയും മകൻ റയാൻ രാജ് സർജയുടെയും വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ നടി കോഹ് സാമുയിൽ ആണ്. ഇതിന്റെ ചിത്രങ്ങൾ കോഹ് സാമൂയ് എന്ന ക്യാപ്ഷനിൽ നടി തന്റെ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു. കൂട്ടുകാരുമുണ്ട് നടിയുടെ കൂടെ ആഘോഷിക്കാൻ.കോഹ് സാമൂയ് എന്നത് തായ്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. തായ്‌ലൻഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് കോഹ് സാമൂയ്.

വളരെ ശാന്തവും സുന്ദരവുമായ ഇതിന്റെ ചുറ്റുപാട് മനസ്സിന് കുളിർമയേക്കുന്നതാണ്. നടി ഷെയർ ചെയ്ത ചിത്രത്തിൽ അവിടെയുള്ള ബീച്ചുകളുടെ സൗന്ദര്യം നമുക്ക് കാണാം. ജനപ്രിയ കന്നട സിനിമ നടൻ ആയ ചിരഞ്ജീവി സർജ ആയിരുന്നു 10 വർഷത്തെ പ്രണയത്തിനൊടുവിൽ നടിയെ വിവാഹം ചെയ്തത്. നടി ഗർഭിണി ആയിരിക്കെയാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം വന്നു മരണപ്പെടുന്നത്. നാല് മാസങ്ങൾക്കു

ശേഷം റയാൻ ജനിച്ചു.വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്നാ രാജ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് അച്ഛന്റെ ആൺമക്കൾ, മുല്ലമൊട്ടും മുന്തിരിച്ചാറും എന്നിങ്ങനെ നിരവധി സിനിമയിൽ വേഷമണിഞ്ഞു.