മേപ്പടിയാന് സംവിധായകന് ബെന്‍സ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്.!! വിഷ്ണുവിനോടുള്ള സ്നേഹത്തിന്റെ ബാക്കിപത്രമാണ് ഈ സമ്മാനം.| Mepadiyaans unni mukundan presents benz to the director
Mepadiyaans unni mukundan presents benz to the director: ഉണ്ണി മുകുന്ദൻ നിർമ്മിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു മേപ്പടിയാൻ.സിനിമ നിർമ്മാതാവ് എന്ന നിലയിലുള്ള ആദ്യ ചിത്രമായിരുന്നു ഇത്.തിയറ്ററിൽ നല്ല പ്രേക്ഷക പിന്തുണ ലഭിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണുവിന് രണ്ടു വർഷങ്ങൾക്കിപ്പുറം ബെൻസ്
സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഉണ്ണി ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.രണ്ടു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം തുടങ്ങിയ ഷൂട്ടിന്റെ വാർഷിക ദിവസമാണ് ഉണ്ണിമുകുന്ദൻ വിഷ്ണുവിന് ബെൻസ് കാർ സമ്മാനിച്ചത്. ഉണ്ണി മുകുന്ദന്റെ പോസ്റ്റ് പങ്കു വെക്കുന്നത് ഇങ്ങനെയാണ്,

ഒരുപാട് വൈകി എന്നറിയാം.എന്നാലും ഇതെന്റെ ഭാഗത്തു നിന്നുള്ള അഭിനന്ദനമാണ് .വിഷ്ണുവിന്റെ അർപ്പണബോധത്തിനുമുള്ള സമ്മാനമാണെന്നും ഉണ്ണി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.നിരവധി ചലച്ചിത്ര മേളകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ഈ സിനിമ ഉണ്ണി
മുകുന്ദന്റെ കരിയറിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു.അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ഒരുപോലെ തിളങ്ങിയ ഈ സിനിമയുടെ സംവിധായകനായ വിഷ്ണുവിനോടുള്ള സ്നേഹത്തിന്റെ ബാക്കിപത്രമായി ഈ സമ്മാനത്തെ കണക്കാവുന്നതാണ്.തന്റെ സംവിധായകന് നൽകിയ ഈ ഗിഫ്റ്റ് സാമൂഹ്യമാധ്യങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്.