ഞങ്ങളുടെ മൈക്കിളപ്പ പൊളിയല്ലേ.. മൈക്കിളപ്പയെ ചേർത്തു പിടിച്ച് സൗബിനും സുഷിനും; ഏറ്റെടുത്ത് ആരാധകർ.!!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം തീയറ്ററുകളെ ഇളക്കിമറിച്ച് പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഇത്. ഭീഷ്മപർവ്വം മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല. ബോക്‌സ് ഓഫീസ് തൂത്തുവാരി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം. അമൽ നീരദിന്റെ സംവിധാനവും താരങ്ങളുടെ മികച്ച അഭിനയ പ്രകടനങ്ങളും

സുഷിന്‍ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴിതാ മമ്മൂക്കക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സൗബിന്‍ ഷാഹിറും സുഷിന്‍ ശ്യാമും. മൈക്കിളപ്പ എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)

മട്ടാഞ്ചേരിയിലെ പ്രശസ്തമായ അഞ്ഞൂറ്റി കുടുംബത്തിന്‍റെ നാഥനായ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂക്ക ഭീഷ്മപർവ്വത്തിൽ എത്തിയത്. ഭീഷ്മപർവത്തിലെ കഥാപാത്രങ്ങള്‍ മൈക്കിളിനെ ബഹുമാനത്തോടെ മൈക്കിളപ്പയെന്നാണ് വിളിച്ചിരുന്നത്. ചിത്രത്തില്‍ അജാസ് എന്ന കഥാപാതരമായി എത്തിയ സൗബിന്‍ ഷാഹിറിന്റെ അഭിനയവും സുഷിന്‍ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറുകളും പ്രത്യേകം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അബു സലിം, ഹരീഷ് പേരടി, ലെന, വീണ നന്ദകുമാര്‍, ശ്രിന്‍ഡ, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി, നദിയ മൊയ്തു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sushin Shyam (@sushintdt)