പത്തു വർഷത്തെ കാത്തിരിപ്പ് ;മൃദുല മുരളിയുടെ അനിയന് ഇത് ഇരട്ടിമധുരം.!! മിഥുന്റെ പ്രീവെഡിങ് പൊളിച്ചടക്കി താരം.|Midhun Murali Prewedding Function
Midhun Murali Pre wedding Function : നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാവൻ ഒരുങ്ങുന്നു. മോഡലും എഞ്ചിനീയറുമായ കല്ല്യാണി മേനോനാണ് വധു. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് മിഥുനും കല്ല്യാണിയും ഒന്നിക്കാനൊരുങ്ങുന്നത്. വിവാഹത്തിന് മുന്നോടി ആയി നടത്തിയ പാർട്ടിയുടെ വീഡിയോ യുട്യൂബിൽ വൈറൽ ആയിരികുകയാണ്. കല്ല്യാണി മൃദുലയുടെ സുഹൃത്ത് മീനാക്ഷി മേനോന്റെ
അനിയത്തിയാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ മൃദുലയും മീനാക്ഷിയും ചേർന്ന് കമ്പൈൻഡ് സ്റ്റഡി നടത്തുമായിരുന്നു.മിക്കവാറും മീനാക്ഷിയുടെ വീട്ടിലാകും ഈ ഒരുമിച്ചുള്ള പഠിത്തം നടത്താറുള്ളത്. പൂത്തുലഞ്ഞത് മിഥുന്റേയും കല്ല്യാണിയുടേയും പ്രണയം ഇതിലൂടെയാണ്.മിഥുൻ മുരളി ബാലതാരമായി അഭിനയം ആരംഭിച്ചതാണ്. ‘മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം… ചൊല്ലുക പാടത്തെന്തു വിശേഷം… മമ്മൂട്ടിയുടെ വജ്രം എന്ന സിനിമയിലെ’ എവർഗ്രീൻ സൂപ്പർഹിറ്റ് പാട്ടിനൊപ്പം
മിഥുനും സിനിമ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരുടെ നെഞ്ചിലേക്ക് കയറിയത്.മിഥുൻ അവതരിപ്പിച്ചത് ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷമായിരുന്നു. തുടർന്ന് വജ്രത്തിന് ശേഷം ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നീ സിനിമകളിലും മിഥുൻ അഭിനയിച്ചു.അടുത്ത കാലത്തായി മിഥുൻ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. നല്ല കഥാപാത്രങ്ങൾ വീണ്ടും വന്നാൽ ചെയ്യുക എന്നതാണ് മിഥുൻ ഉദ്ദേശിക്കുന്നത്.
പത്ത് വർഷം നീണ്ട പ്രണയത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മിഥുനും ഭാവി വധു കല്യാണിയും പറഞ്ഞ വാക്കുകൾ മുൻപ് വൈറലായിരുന്നു. എന്റെ ചേച്ചിയുടെ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി എന്നും അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയം. കല്യാണി എന്നെക്കാൾ നാല് വയസിന് ഇളയതാണ്’ മിഥുൻ പറഞ്ഞിരുന്നു. വീട്ടിൽ ആദ്യം സംസാരിച്ചത് മിഥുനാണെന്നും കല്യാണി വിശദീകരിച്ചു. എന്റെ ചേച്ചിക്ക് മനസിലാകട്ടേയെന്ന് കരുതി ഞാൻ ഒരു ചെറിയ സൂചന അപ്പോൾ കൊടുത്തിരുന്നു. പിന്നീട് ചേച്ചി ചോദിച്ചപ്പോൾ തന്നെ
ഞാൻ സമ്മതിച്ചു.വീടുകളിൽ പറയുമ്പോൾ സമയമാകട്ടെ എന്നായിരുന്നു ചേച്ചിയുടെ മറുപടി. വീട്ടുകാരുടെ സമ്മതം കിട്ടിയ ശേഷം വിവാഹത്തിനായി രണ്ട് വർഷം കൂടി കാത്തിരുന്നു’ എന്നുമാണ് മിഥുൻ പറഞ്ഞത്.എന്തായാലും ഇപ്പോൾ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ഇരുവരും വലിയ സന്തോഷത്തിലാണ്. മൃദുല പങ്കുവെച്ച നൈറ്റ് പാർട്ടി ഇൻസ്റ്റാഗ്രാം സ്റ്റോറികളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മിഥുൻ ഇപ്പോൾ ക്രെയ്സോൾ ടെക്നോളജീസിൽ അസി.വൈസ് പ്രസിഡന്റാണ്. ഒപ്പം സിനിമ ഫാക്ടറി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ സിഇഒയായും പ്രവർത്തിക്കുകയാണ്.