മിലിയോൻറെ ആദ്യ കുഞ്ഞോണം.!! ചിത്രങ്ങൾ പങ്കുവെച്ച് മീത് മിറി ദമ്പതികൾ.!! ഏറ്റെടുത്ത് ആരാധകരും | Milio first onam photos

Milio first onam photos: ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലുമായി സജീവമായവരാണ് മീത്ത് മിറി കപ്പിള്‍സ്. പാട്ടും ഡാന്‍സും ഫോട്ടോഷൂട്ടും തമാശ വീഡിയോയുമൊക്കെയായി സജീവമാണ് ഇരുവരും. നിരവധി ആരാധകരാണ് ഇവര്‍ക്കുളളത്. തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്. ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി കൊണ്ടിരിക്കുന്നത് കാത്തിരിപ്പിനൊടുവിലായെത്തിയ മിലിയോയുമൊത്തുളള ഓണ ചിത്രങ്ങളാണ്.

നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മിലിയോ ഫസ്റ്റ് ഓണം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ കണ്‍മണിയിലേക്കുള്ള പ്രസവയാത്രയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു. പ്രസവിക്കാന്‍ പോയതും കുഞ്ഞിനേയും കൊണ്ട് തിരിച്ച് വരുമ്പോഴും കൂളിങ് ഗ്ലാസുണ്ടായിരുന്നു. അതാണ് കൂളിങ് ഗ്ലാസ് വെച്ച് സംസാരിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. ഡെലിവറിയുമായി ബന്ധപ്പെട്ട് എനിക്ക് വന്ന മാറ്റത്തെക്കുറിച്ച് പലരും ചോദിച്ചിരുന്നു. മൂഡ് സ്വിംഗ്സും

ഫിസിക്കല്‍& മെന്റല്‍ ചെയ്ഞ്ചസിനെക്കുറിച്ചും അവര്‍ ചോദിച്ചിരുന്നു. മെന്റല്‍ ചെയ്ഞ്ചസ് അങ്ങനെയുണ്ടായിരുന്നില്ല. മെന്റലി വരുന്ന ഡിപ്രഷനെക്കുറിച്ചൊക്കെ ഞാന്‍ മീത്തുവേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് മിറി പറഞ്ഞിരുന്നു. ഗര്‍ഭിണിയായതിന്റെ തുടക്കം മുതല്‍ പ്രസവ സമയം വരെയുള്ള എല്ലാ വീഡിയോകളിലും സജീവമായി തന്നെ മിറിയുണ്ടായിരുന്നു. ഗര്‍ഭിണിയായ സമയത്തെ ചെക്കപ്പ് മുതലുളള എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായ സമയത്തുളള ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നെഗറ്റീവും പോസിറ്റീവുമായ നിരവധി കമന്റുകള്‍ ഡാന്‍സ് വീഡിയോ താഴെ വന്നിരുന്നു. വളരെ വലിയൊരു ചടങ്ങായാണ് മിറിയുടെ വളകാപ്പ് നടത്തിയത് ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. നിരവധി പേരാണ് ആ വീഡിയോ കണ്ടത്. ഇരുവരും ഒന്നിച്ച് ‘ഇറ്റ്‌സ് എ ബേബി ബോയ്’ എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ അന്ന് പങ്കുവെച്ചത്. ‘ഞങ്ങളുടെ രാജകുമാരന്‍ എത്തി’ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.