കുഞ്ഞു ലൂക്കയ്ക്ക് ഒപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മിയ.!! ലൂക്കക്ക് കളിപ്പാട്ടം വേണ്ട എന്റെ മൂക്ക് മതി | Miya shares her son luca ‘s photos

Miya shares her son luca ‘s photos : മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ പ്രധാനിയാണ് മിയ ജോർജ്ജ്. വളരെ കുറച്ചു ചിത്രങ്ങളിലൂ‍ടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം മോഡലിങ്ങിലൂടെയാണ് അഭിനയ രം​ഗത്തെത്തിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യമാണ്. മകൻ ലൂക്കയ്ക്കോപ്പം താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിത മകൻ ലൂക്കയ്​ക്കൊപ്പമുള്ള ചില കുസൃതി ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞുലൂക്കയ്ക്ക് കളിപ്പാട്ടങ്ങളെക്കാൾ പ്രിയം മമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണന്നാണ് താരം പറയുന്നത്. മമ്മയ്ക്ക് മനോഹരമായ മനോഹരമായ മുടിയും മൂക്കും കമ്മലുമൊക്കെ ഉള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്ന അടിക്കുറിപ്പോടെ അമ്മയും മകനും ചേർന്നുള്ള സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾ

miya

സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. ചിത്രത്തിൽ മിയയുടെ മുടിയിൽ പിടിച്ച് വലിക്കുന്ന ലുക്കയെ കാണാം. ചിത്രത്തിനു താഴെ നിരവധി ആരാധകരും താരങ്ങളുമാണ് കമന്റുമായി എത്തിയിരിക്കുന്നത്. മമ്മയുടെ മുടിയിലും മൂക്കിവുമൊക്കെ പിടിച്ചു വലിക്കുന്ന കുഞ്ഞു ലൂക്കായോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇടയ്ക്കിടയ്ക്ക് മിയ മകൻ ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും സോഷ്യൽ മിഡിയയിൽ

പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുലൂക്കയുടെ മുഴുവൻ പേര് ജോസഫ് ഫിലിപ്പ് എന്നാണ്. കഴിഞ്ഞ ജൂലെെ 7 നാണ് മിയക്ക് കുഞ്ഞുണ്ടായത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലിൽ വിവാഹിതരായത്. 2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിൽ എത്തുന്നത് . മലയാളത്തിൽ മാത്രമല്ല തമിഴിലും മിയ സജീവമായിരുന്നപ്പോഴാണ് താരം വിവാഹിതയായത്. മകൻ ജനിച്ചതിന് ശേഷം ജീവിത രീതി മാറി പോയി എന്ന് മുൻപ് മിയ പറഞ്ഞിരുന്നു.