ഷഹ്റാൻ മോനു ലാലു മാമ ജീവനാണ്.😍😍 പിറന്നാളിന് സർപ്രൈസ് ആയി ലാലേട്ടൻ എത്തി.!!

ലാലേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സമീർ ഹംസ. ഇദ്ദേഹത്തിന്റെ മകനുമൊപ്പം ലാലേട്ടന്റെ ഒരു പുത്തൻ വീഡിയോ ആൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അറിയപ്പെടുന്ന ബിസ്സിനെസ്സ് കാരൻ കൂടിയാണ് സമീർ ഹംസ. മോഹൻ ലാലിൻറെ കുടുംബവുമായും അടുത്ത ബന്ധമാണ് സമീർഹംസക്കും കുടുംബത്തിനും ഉള്ളത്.

പ്രിയ കൂട്ടുകാരന്റെ മകന് പിറന്നത്‌ ആശംസകളുമായി ഓടിയെത്തിയിരിക്കുകയാണ് മോഹൻ ലാൽ. 4 വയസുകാരൻ ഷഹ്റാൻ മോനു ലാലു മാമ എന്നാൽ ജീവനാണ്. ഷഹ്‌റാൻ മോന്റെ പിറന്നാളിന് കേക്ക് മുറിക്കാൻ എത്തിയത് അവൻ ഏറെ സ്നേഹിക്കുന്ന ലാലു മാമായാണ്. ഇരുവരുടെയും സ്നേഹം നിറഞ്ഞ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

കേക്ക് കട്ട് ചെയ്യുന്നതും കുഞ്ഞു ഷഹ്‌റാനെ കളിപ്പിക്കുന്നതുമടക്കമുള്ള ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറൽ ആയി മാറി. മുൻപും കുഞ്ഞു ഷഹ്‌റാനുമൊത്തുള്ള ലാലേട്ടന്റെ വിഡിയോകൾ പുറത്തു വന്നിരുന്നു. ലാലേട്ടന്റെ നിരവധി വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സമീർ ഹംസ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുണ്ട്.

നിരവധിപേരാണ് കമ്മെന്റുകളുമായി വീഡിയോക്ക് താഴെ എത്തിയിരിക്കുന്നത്. സർപ്രൈസ് ആയി ലാലു മാമ എത്തിയ സന്തോഷത്തിലാണ് ഷഹ്രാൻ സമീർ. ലാലേട്ടന്റെ ആരധകർ അടക്കം നിരവധി പേരാണ് മോന് ആശംസകൽ അറിയിച്ചു കൊണ്ട് വന്നിരിക്കുന്നത്.

Rate this post