രുചികരമായ ഭക്ഷണം പാകം ചെയ്ത് ലാലേട്ടൻ ഒപ്പം ഇന്ദ്രജിത്തും.!!സ്റ്റാർ ഷെഫുമായി നടൻ ഇന്ദ്രജിത്ത്| Mohanlal with indrajith cooking photos

Mohanlal with indrajith cooking photos: പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മോഹൻലാലും ഇന്ദ്രജിത്തും.സുകുമാരന്റെയും മല്ലിക സുകുമാരനെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. താര കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചെയ്ത വേഷങ്ങൾ അത്രയും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.1981ൽ ഇറങ്ങിയ പടയണി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമ ലോകത്തിന്റെ ഭാഗമായി തീരുന്നത്.
ഇന്ദ്രജിത്ത് തന്റെ മകൾ പ്രാർത്ഥനയോടൊപ്പം ലണ്ടനിൽ ആണ് കുറച്ചുനാളായി.

കോടിക്കണക്കിന് ആരാധകർ ലോകമെമ്പാടുമായി ഉള്ള താരമാണ് മോഹൻലാൽ. ആരാധകർ സ്നേഹത്തോടെ ലാലേട്ടൻ എന്ന് വിളിക്കുന്നു.നടൻ മാത്രമല്ല സംവിധായകൻ, പിന്നണി ഗായകൻ, അവതാരകൻ, ഇങ്ങനെ നിരവധി വേഷങ്ങളിലാണ് ആരാധകർക്ക് മുൻപിൽ താരരാജാവ് എത്തുന്നത്. ഈ കാലത്തിനിടയ്ക്ക് തന്നെ 400 അധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. പത്മശ്രീ പത്മഭൂഷൺ ലഫ്റ്റനന്റ് കേണൽ തുടങ്ങി രാജ്യാന്തര പദവികൾ നേടിയിട്ടുണ്ട്.

mohanlal

80 കളിലെ നിറസാന്നിധ്യമായിരുന്നു.1978ലെ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് ഹിന്ദി തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിലായി മോഹൻലാലിന്റെതായി ഇറങ്ങിയ ചിത്രം 12 ത് മാൻ ആണ്.
ടെലിവിഷൻ സിനിമ മേഖലകളിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഉള്ള ഒരു ചിത്രമാണ്

ഇന്ദ്രജിത്ത് തന്റെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുകെയിൽ നിന്നാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്ന ചിത്രമാണിത്. മോഹൻലാലാണ് ഭക്ഷണം ഉണ്ടാക്കുന്നത്.” Star Chef in action ” എന്ന ക്യാപ്ഷനോടെ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് താഴെയായിഎത്തിയിരിക്കുന്നത്.