മണിപ്ലാന്റ് ഇടതൂർന്നു വളരാൻ ഇതുപോലെ നട്ടാൽ മതി.!! തൈകൾ എളുപ്പത്തിൽ ഉണ്ടാകാൻ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി.. | Money Plant Cultivation Tips

Money Plant Cultivation Tips : എത്രയൊക്കെ ചെടി വളർത്താൻ അറിയില്ല ഒന്നിനും സമയമില്ല എന്ന് പറയുന്ന ആളുകളുടെ വീട്ടിൽ വരെ ഉണ്ടാവാറുള്ള ചെടിയാണ് മണി പ്ലാന്റ്. വളരെ ഭംഗിയുള്ള പടർന്നു കയറുന്ന ഒരു ചെടിയാണ് ഇത്. അധികം കെയർ ഒന്നും കിട്ടിയില്ല എങ്കിൽ കൂടിയും ഇത് നല്ലത് പോലെ വളരും. ഹാങ്ങിങ് പോട്ട് ആക്കി വയ്ക്കുമ്പോൾ ധാരാളം ശിഖരങ്ങൾ ഉള്ള ഒന്നാക്കി മാറുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്.

ഈ രീതിയിൽ ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ചട്ടി തിങ്ങി നിറയുന്ന രീതിയിൽ മണി പ്ലാന്റ് വളർത്താൻ സാധിക്കും.അതിനു വേണ്ടി മൂന്ന് ഇല എങ്കിലും ഉള്ള രീതിയിൽ വേണം മുറിച്ച് എടുക്കാനായിട്ട്. ഇതിന്റെ വേര് ഒന്നും എടുത്ത് കളയേണ്ട ആവശ്യമില്ല. ഒരു കഷ്ണം ഈർക്കിൽ എടുത്തിട്ട് യൂ പിൻ പോലെ വി ഷേപ്പിൽ മടക്കി എടുക്കണം. ഇനി മുറിച്ചു വച്ചിരിക്കുന്ന മണി പ്ലാന്റ് കഷ്ണം എടുത്തിട്ട് ഇല മുകളിലേക്കും വേര് മണ്ണിൽ തട്ടുന്ന രീതിയിൽ ഇതിനെ പതിച്ചു വയ്ക്കണം.

അതിനാണ് ഈർക്കിൽ ഇങ്ങനെ മടക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വേര് മണ്ണിൽ ചേർന്ന് നിന്ന് പെട്ടെന്ന് ചെടി വളരാൻ സഹായിക്കും. ഇതിന് മുകളിലൂടെ കമ്പോസ്‌റ്റോ ചാണകപ്പൊടിയോ ഒക്കെ ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

ഇങ്ങനെ എത്ര കൂടുതൽ വയ്ക്കാമോ അത്രയും കട്ടിക്ക് തന്നെ മണി പ്ലാന്റ് ചട്ടിയിൽ നിറഞ്ഞു വളരും.മണി പ്ലാന്റ് വെള്ളത്തിൽ വളർത്തുന്നവർക്ക് ഉള്ളതാണ് അടുത്ത ടിപ്. ആസ്പിരിൻ ഗുളിക രണ്ടെണ്ണം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിനു ശേഷം ഇതിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം ഒഴിക്കണം. ഇങ്ങനെ ചെയ്‌താൽ ചെടികൾ നല്ലത് പോലെ വളർന്നു വരും.Video Credit : INDOOR PLANT TIPS

Rate this post