ദിവാലി ഹിറ്റ്‌ അടിച്ച് ‘മോൺസ്റ്റർ’ .!! തീയറ്ററുകളിൽ ലക്കി സിംഗിന്റെ അഴിഞ്ഞാട്ടം |Monster Movie Review

Monster Movie Review: മോഹൻലാൽ – വൈശാഖ് – ഉദയ്കൃഷ്ണ കൂട്ടുകെട്ടിൽ പിറന്ന ‘മോൺസ്റ്റർ’ തിയേറ്ററുകളിലെത്തി. മലയാളത്തിലെ ആദ്യത്തെ 100 കോടി കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച പുലിമുരുകന്റെ സൃഷ്ടാക്കൾ വീണ്ടും ഒരുമിച്ചപ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിലേക്ക് എത്തുന്നത്. ട്രൈലെർ, ടീസർ എന്നിവയെല്ലാം കണ്ട് വളരെ ആകാംക്ഷയോടെ തിയേറ്ററുകളിൽ എത്തിയ പ്രേക്ഷകരെ ‘മോൺസ്റ്റർ’ നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല, അവരുടെ പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു എന്നാണ് ആദ്യ

ദിനം ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായത്തിൽ നിന്ന് വ്യക്തമാകുന്നത്. വ്യത്യസ്തതയും പുതുമയുള്ള ആശയം ആണ് ‘മോൺസ്റ്റർ’ പറയുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ സൊസൈറ്റിയിൽ ഉള്ളതും, എന്നാൽ സിനിമകളിലൂടെ അവ പരസ്യമായി പ്രകടിപ്പിക്കാൻ പലരും മടിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് ‘മോൺസ്റ്റർ’ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. സാധാരണ കഥ പറച്ചിൽ നിന്ന് വ്യത്യസ്തമായി വൈശാഖിന്റെ പുതിയ സ്റ്റൈലിൽ ഉള്ള അവതരണവും ‘മോൺസ്റ്റർ’ കൂടുതൽ

മികച്ചതാക്കുന്നു.ലക്കി സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും, ഭാവാഭിനയവുമെല്ലാം പ്രേക്ഷകരുടെ കൈയ്യടി നേടി. വളരെ നാൾക്കുശേഷം മാസ് സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളികളെ തീയേറ്ററുകളിലേക്ക് എത്തിക്കാൻ പോകുന്ന ചിത്രമാണ്  ‘മോൺസ്റ്റർ’ എന്ന് നിസ്സംശയം പറയാം.ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളായ ലക്ഷ്മി മഞ്ചു, ഹണി റോസ് എന്നിവരുടെ പ്രകടനവും പ്രശംസനീയാർഹം തന്നെ. സിദ്ധിഖ്,

ഗണേഷ് കുമാർ എന്നിവരെല്ലാം അവരുടെ പരിചയസമ്പത്തിനനുസരിച്ച് ഗംഭീരപ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ലെന, സുധേവ് നായർ, കൈലാഷ് എന്നിവരുടെയെല്ലാം പ്രകടനം എടുത്തു പറയേണ്ടതാണ്. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം മോഹൻലാലിന്റെ കരിയറിലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ആകും എന്ന് ഉറപ്പിക്കാം.