വീട്ടുകാരേക്കാളും പ്രാധാന്യം ഫ്രണ്ട്സിന് കൊടുത്തിരുന്നു 😓😓 പക്ഷെ ആ അപകടം കഴിഞ്ഞപ്പോൾ..!! അടിപൊളി മോട്ടിവേഷൻ വീഡിയോ 😍👌

ചാനൽ അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയ താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് പേളി ജനങ്ങളുടെ ഇഷടം സമ്പാദിക്കുന്നത്. ഇടയ്ക്ക് ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. അപ്പോഴും പൂർണ്ണ പിന്തുണയോടെ ആരാധകർ ഒപ്പം നിന്നു. പ്രോഗ്രാമിൽ വെച്ച് ആണ് സീരിയൽ നടൻ ശ്രീനിഷുമായി പ്രണയത്തിലാകുന്നത്.

അത് വളരെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആളുകളെ ഞെട്ടിച്ചു കൊണ്ട് ആണ് ഇരുവരുടെയും വിവാഹം നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്ന് ഉള്ളവർ ആയതു കൊണ്ട് തന്നെ വീട്ടുകാരുടെ സമ്മതം കിട്ടാൻ കുറച്ചു താമസിച്ചു. വിവാഹശേഷം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് പേളി. കുഞ്ഞിന്റെ ജനനവും മറ്റും ആരാധകരെ അറിയിച്ചിരുന്നു. അതുപോലെ തന്നെ നിലയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനും

മടി കാണിച്ചില്ല പേളിയും ശ്രീനിഷും. തന്റെ യൂട്യൂബ് ചാനലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും വീട്ടിലെ വിശേഷങ്ങൾ എല്ലാം പങ്കു വെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുക ആണ്. തനിക്ക് സംഭവിച്ച ഒരു കാർ അപകടത്തെ പറ്റിയും അതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങളും മറ്റും ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദ പവർ ഒഫ് പോസിറ്റീവ് അഫർമേഷൻ എന്ന് ആണ് ഈ ദൃശ്യവൽക്കരണത്തിന്

താഴെ കുറിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രചോദമാകുന്ന രീതിയിൽ താരം സംസാരിച്ചു. ഒരു പാട് കാര്യങ്ങൾ ഉയർത്തി കാട്ടുകയും ചെയ്തു. ഡാഡിയെ പോലെ മറ്റ് പല മോട്ടിവേഷണൽ സ്പീക്കേഴ്സിനെ എനിക്ക് അറിയാം. എല്ലാവരിൽ നിന്നും ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഈ നിലയിൽ ഞാൻ നിൽക്കാൻ കാരണമായത്. ഇതു പോലെ മനസ്സിന് സ്വയം പവർ കൊടുക്കുന്നത് എങ്ങിനെ എന്നും താരം വ്യക്തമാക്കി. ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.