മലയാളിയെ വിവാഹം കഴിച്ച് നാഗകന്യക. സന്തോഷം പങ്കുവെച്ച് ആരാധകരും താരലോകവും.
ഇന്ത്യൻ അഭിനയത്രി, ഗായിക, നർത്തകി, മോഡൽ എന്നിങ്ങനെ നിരവധി രംഗത്ത് തന്റെ കഴിവുകൾ തെളിയിച്ച ഒരു വ്യക്തിയാണ് മൗനി റോയ്. ഒട്ടനേകം ഹിന്ദി സിനിമകളിലും സീരിയലുകളിലും താരം തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. കളേഴ്‌സ് ടിവിയിലെ നാഗിൻ എന്ന അമാനുഷിക ത്രില്ലറിലെ രൂപം മാറുന്ന പാമ്പായ ശിവന്യയെ അവതരിപ്പിച്ചതിലൂടെ റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി.
കൈലാസനാഥൻ എന്ന പരമ്പരയിലെ സതിയായും താരം വേഷമിട്ടു. താരത്തിന്റെ ഈ വേഷത്തിന് മികച്ച അംഗീകാരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. കൂടാതെ താരത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. കൈലാസനാഥൻ, നാഗകന്യക (നാഗിൻ) എന്നീ ഹിന്ദി പരമ്പരകളുടെ മലയാളപരിഭാഷയിലൂടെയാണ് മലയാളികൾക്ക് താരം പ്രിയങ്കരിയായി മാറിയത്. എന്നാൽ തന്റെ ആരാധകരോട് താരം ഇപ്പോൾ പങ്കുവെക്കുന്നത് തന്റെ വിവാഹ വിശേഷങ്ങളാണ്.