ഊണു കഴിഞ്ഞാൽ ഒരു ഡാൻസ് നിർബന്ധം! കുഞ്ഞു വയറിൽ പുത്തൻ ഡാൻസ് വീഡിയോ പങ്കുവെച്ച് മലയാളിയുടെ പ്രിയതാരം മൃദുല വിജയ്.
മിനിസ്ക്രീനിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന സീരിയലിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് സീരിയലിൽ സജീവമായ താരം ഇപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരദമ്പതികൾ ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് റീൽ ആയ സിദ് ശ്രീറാമിന്റെ കമോൺ കമോൺ കാലാവതി എന്ന റീലും ആയാണ് മൃദുല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുവപ്പ് സാരിയിൽ മുല്ലപ്പു ഒക്കെ ചുടി തനിനാടൻ ലുക്കിലാണ് മൃദുല ചുവട് വെച്ചിരിക്കുന്നത്. അധികം ശരീരം അനക്കാതെ ആണ് നൃത്തം ചെയ്തിരിക്കുന്നത്. ഊണ് കഴിഞ്ഞാൽ ഒരു ഡാൻസ് നിർബന്ധമാ എന്ന
അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് ഇതിനോടകം തന്നെ ആരാധകർ ഏറെയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് മൃദുലയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. കുഞ്ഞിന്റെ വരവിനെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ സീരിയൽ നിന്നും മൃദുല ഇടവേള എടുക്കുകയായിരുന്നു. നാലാം മാസം ആണ് ഇപ്പോൾ താരത്തിന്. സീരിയൽ രംഗത്ത് തന്നെ സജീവമായിരുന്ന സഹോദരി പാർവതിയും ഗർഭിണി ആയിരിക്കുമ്പോൾ തന്നെയാണ് മൃദുലയും പ്രെഗ്നന്റ് ആകുന്നത്.
ഒരു വീട്ടിൽ രണ്ട് ഗർഭിണികൾ ഉള്ള സന്തോഷം ഇരുവരും മുൻപ് പങ്കുവെച്ചിരുന്നു. പിന്നീട് സഹോദരിക്ക് കുഞ്ഞു ഉണ്ടായതും, തനിക്ക് ഭക്ഷണത്തോടുള്ള വിരക്തിയും ഒക്കെ കാണിച്ച് നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവമായത്. എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്തായാലും ആരാധകർ എല്ലാം തന്നെ പ്രിയ താരത്തിന്റെ കുരുന്നിനുള്ള കട്ട വൈറ്റിഗിങ്ങിൽ ആണ്.