അമ്മയായ സന്തോഷം പങ്കുവെച്ച് മൃദുല വിജയ്.!! എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി | Mridhula Vijai blessed with baby girl

Mridhula Vijai blessed with baby girl: ആരാധകർ ഏറെ കാത്തിരുന്ന ആ സുദിനം വന്നെത്തി…ടെലിവിഷൻ-സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയുടെയും ജീവിതത്തിലെ ഏറ്റവും മധുരകരമായ ദിനമാണ് ഇന്ന്. ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ആ സന്തോഷദിനം വന്നിരിക്കുകയാണ്. യുവയ്ക്കും മൃദുലക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ

ഒട്ടേറെ ആരാധകരുള്ള മൃദുലയും യുവയും മൃദ്വാ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ പേരിൽ ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട് ഈ താരദമ്പതികൾക്ക്. തങ്ങളുടെ വിശേഷങ്ങളെല്ലാം ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇവർ. ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി താരങ്ങൾ പങ്കുവെച്ചിരുന്നു. ഏറ്റവുമൊടുവിൽ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ വരെയുള്ള വിശേഷങ്ങളും മൃദുല

mridhula vijai

ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു പെൺകുഞ്ഞ് ജനിച്ച വിവരമാണ് മൃദുല ആരാധകരെ അറിയിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ് തുടങ്ങുന്നത്. ഒപ്പം എന്നും എപ്പോഴും കൂട്ടായി നിൽക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും മൃദുല അറിയിക്കുന്നു. കുഞ്ഞിക്കൈകൾ ആരാധകരെ കാണിക്കുന്നുമുണ്ട് മൃദുല. ടെലിവിഷൻ പരമ്പരകളിലൂടെയാണ് യുവയും മൃദുലയും പ്രേക്ഷകർക്ക് പ്രിയങ്കരരാവുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി എന്നീ സീരിയലുകളിലാണ് യുവ അഭിനയിക്കുന്നത്. ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള മൃദുല ഭാര്യ, കൃഷ്ണതുളസി എന്നീ പരമ്പരകളിൽ മികവാർന്ന അഭിനയമാണ് കാഴ്ചവെച്ചത്. നടി രേഖ രതീഷ് വഴിയാണ് ഇവർ പരിചയപ്പെടുന്നതും പിന്നീട് ഇവരുടെ വിവാഹം നടക്കുന്നതും. ഇവരുടെ റിയൽ ലൈഫ് പെയറിങ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ തിടുക്കമാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ കാണാനുള്ള തിടുക്കത്തിലാണ് ഇപ്പോൾ ആരാധകർ.