എൻജോയ് യുവർ പ്രെഗ്നൻസി പീരിയഡ് വിത്ത് സ്ലീപ്പി നാനി.! ഗർഭ കാല വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മൃദുല വിജയ്.!!
വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത താര ദമ്പതികളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരങ്ങളൾ. മാതാപിതാക്കളാകാൻ പോകുന്നത്തിന്റെ സന്തോഷങ്ങളും ഗർഭകാലത്തെ ഓരോ വിശേഷങ്ങളും തമാശകളും ഒക്കെ ഇരുവരും സോഷ്യല്‍ മീഡിയിയലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മൃദുലയും സ്ലീപ്പി നാനിയും
പങ്കുചേരുന്നു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭിണികൾക്കായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള ബെഡാണ് സ്ലീപ്പി നാനി. ഉറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ഒക്കെ ഏറ്റവും കംഫർട് നൽകുന്ന സ്ലീപ്പി നാനിയുടെ ഒരു പരസ്യം പോലെയാണ് മൃദുല വീഡിയോ പങ്കുവച്ചിട്ടുള്ളത്. എൻജോയ് യുവർ പ്രെഗ്നൻസി പീരിയഡ് വിത്ത് സ്ലീപ്പി നാനി എന്ന അടിക്കുറിപ്പോടെ പങ്കു വച്ചിട്ടുള്ള വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.

2015 മുതൽ അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയാകുന്നത്. പിന്നീട് സി കേരളത്തിൽ സംപ്രേഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലൂടെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ
ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. ഗർഭിണിയായ ശേഷം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന മൃദുലയുടെ വീഡിയോ ആരാധകർക്കിടയിൽ വൈറലായിരുന്നു. മൂക്കിൽ പഞ്ഞി വെച്ചും അമ്മ ആഹാരം വാരി കൊടുക്കുന്നതും ഒക്കെ പ്രിയ താരത്തിന്റെ ആരാധകർ സ്വന്തം വീട്ടിലെ വിശേഷങ്ങൾ പോലെ ഏറ്റെടുത്തിരുന്നു. ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മൃദുല പക്ഷെ സോഷ്യൽ മീഡിയകളിലെ സജീവ സാന്നിദ്ധ്യമാണ്.