പൊന്നോമനെ കാത്തിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മൃദുല വിജയ്യും നടൻ യുവ കൃഷ്ണയും.!!
മിനിസ്ക്രീനിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന സീരിയലിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് അരങ്ങേറിയത്. ഒരു ഇന്ത്യൻ നായിക എന്ന നിലയിലും, മോഡൽ എന്ന നിലയിലും മൃദുല മലയാളി മനസ്സിൽ ഇടം നേടി. 2014 മുതൽ ആണ് താരം ടെലിവിഷൻ രംഗത്തേക്ക് കാലെടുത്തു വെച്ചത്. 2015 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കല്യാണസൗഗന്ധികം,
മഴവിൽ മനോരമയിലെ കൃഷ്ണതുളസി, സീരിയൽ ചരിത്രത്തിലെ ഹിറ്റായിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലും കഥാപാത്രങ്ങൾ ചെയ്തിരുന്നു. നിരവധി ഇന്ത്യൻ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. ഡാൻസിങ് സ്റ്റാർ, കോമഡി സ്റ്റാർ, സൂര്യ ജോഡി, ടമാർ പടാർ, സ്റ്റാർ മാജിക്, ലെറ്റ് ലെറ്റസ് റോക്ക് ആൻഡ് റോൾ എന്നിവ അവയിൽ ചിലതാണ്. 2021 ലാണ് നടനായ യുവ കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹം. നടൻ, മെന്റലിസ്റ്റ്, ലൈഫ് കോച്ച്,
ഫ്രീ സ്റ്റൈൽ ഡ്രമ്മർ എന്നീ നിലകളിലെല്ലാം യുവ കൃഷ്ണയും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സജീവമാണ്. ഇപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരദമ്പതികൾ ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
യുവയുമായി നിൽക്കുന്ന ചിത്രവും അതിനു താരം നൽകിയിരിക്കുന്ന ക്യാപ്ഷനും ആണ് വൈറൽ ആയിരിക്കുന്നത്. ഇപ്പോൾ “അവന് അവന്റെ ഹൃദയസ്പന്ദനം എന്റെ വയറിനുള്ളിൽ കേൾക്കാം ” He is feeling his heart beat inside my womb 🥰 എന്ന ക്യാപ്ഷനോടുകൂടി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന സാരിയിൽ പുഞ്ചിരിതൂകി മൃദുലയും മൃദുലയെ ചേർത്ത് പിടിച്ച് ചിരിക്കുന്ന യുവ കൃഷ്ണയുമാണ് ഫോട്ടോയിൽ ഉള്ളത്.