കാത്തിരിപ്പിനൊടുവിൽ യുവക്കൊപ്പം മൃദുല.!!ജീവിതത്തിലെ മനോഹരമായ നിമിഷം പങ്കുവെച്ച് പ്രിയ താരം|Mridhula Vijai enjoying new life

Mridhula Vijai enjoying new life: സിനിമയിലും സീരിയലുകളിലും ആയി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് മൃദുല വിജയ്. അഭിനേതാവായ യുവ കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹം മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയതാണ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന താരം ഗർഭിണി ആയതോടെയാണ് ഒരു ഇടവേള എടുത്തത്. സ്വന്തമായ യൂട്യൂബ് ചാനലുള്ള താരം തന്റെ പ്രഗ്നൻസി ടെസ്റ്റ് മുതൽ അങ്ങോട്ടുള്ള വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു.

കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നതും കുഞ്ഞിൻറെ പേരിടൽ ചടങ്ങുമൊക്കെ സൈബർലോകത്തടക്കം നിറഞ്ഞ് നിന്ന വാർത്തകൾ ആയിരുന്നു. പ്രസവസമയത്ത് താനും കൂടെ വേണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും ലേബർ റൂമിലേക്ക് താനും കയറുന്നുണ്ടെന്ന് യുവ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെയും കയ്യിലെടുത്ത് സന്തോഷവാനായി വരുന്ന യുവയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് വൈറലായി മാറിയിരുന്നു.

mridulya with husband

ധ്വനി എന്നാണ് യുവയും മൃദുലയും തൻറെ മകൾ പേരിട്ടത്. നൂലുകെട്ടിനു മുമ്പ് മകളുടെ ചിത്രങ്ങൾ ഒന്നും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. എന്നാൽ അതിനു ശേഷം കുട്ടിയുടെ മുഖം വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റ്മായി ഇരുവരും രംഗത്ത് എത്തിയിരുന്നു. വളരെ മികച്ച പ്രതികരണം ആയിരുന്നു ഈ വീഡിയോയ്ക്ക് മറ്റും ലഭിച്ചിരുന്നത്. ഞങ്ങളുടെ കുഞ്ഞുമാലാഖയായ ധ്വനിയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്നായിരുന്നു അന്ന് ഇരുവരും ചിത്രത്തിനും

വീഡിയോകൾക്കും താഴെ കുറിച്ചിരുന്നത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ സഹോദരിക്കൊപ്പം മറ്റുമുള്ള ചിത്രങ്ങളും മൃദുല പങ്ക് വെച്ചിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ഓറഞ്ച് ചുരിദാറിൽ മനോഹരിയായി നിൽക്കുന്ന മൃദുലയുടെ ചിത്രമാണ് സൈബർ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഇത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പുതിയ ജീവിതം ആസ്വാദ്യകരമാക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം തൻറെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.