സീരിയൽ താരം മൃദുലയ്ക്ക് വീണ്ടും വിവാഹമോ?ഭർത്താവ് യുവക്കും കുഞ്ഞിനുമൊപ്പമുള്ള വീഡിയോ വൈറലാകുന്നു ..|Mrithula vijay with Yuva krishna

Mrithula vijay with Yuva: krishnaവിവാഹത്തിന് ശേഷം വീണ്ടും കല്യാണപെണ്ണായി പ്രിയതാരം മൃദുല വിജയ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയയായ മൃദുല വിജയ്. സീരിയൽ മേഖലയിൽ തന്നെ സജീവമായ യുവ കൃഷ്ണയുമായി മൃദുലയുടെ വിവാഹം 2021 ജൂലൈ 8 നാണ് കഴിഞ്ഞത്. താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയ വഴി വളരെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

2022 ആഗസ്റ്റ് 18ന് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് ധ്വനി കൃഷ്ണ എന്നാണ് താരങ്ങൾ പേര് നൽകിയത്. മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ വിലപ്പെട്ട നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. വിവാഹനിശ്ചയവും വിവാഹവും ജീവിതത്തിലെ ആദ്യത്തെ കുഞ്ഞിന്റെ ജനനവും അതിനുശേഷമുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങളും ആദ്യത്തെ കുഞ്ഞ് വന്നതിനുശേഷമുള്ള രണ്ടുപേരുടെയും ജീവിതത്തിലെ മാറ്റങ്ങളും

മൃദുലയും യുവയും വളരെ സന്തോഷത്തോടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ മൃദുല വീണ്ടും ഒരു കല്യാണപെണ്ണായി ഒരുങ്ങിയ വീഡിയോയാണ് ഇവർ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുള്ളത്. വിവാഹനിശ്ചയത്തിന്റെ മോതിരം മാറ്റിയെടുക്കാൻ വേണ്ടി ജ്വല്ലറിയിൽ എത്തിയ താരം അവിടെ നിന്നും വിവാഹസെറ്റുകൾ എല്ലാമണിഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരുപാട് പ്രേക്ഷകരാണ് മൃദുലയും യുവയും തമ്മിൽ വീണ്ടും വിവാഹിതരാവാൻ പോവുകയാണോ എന്നുള്ള ചോദ്യവുമായി എത്തിയിട്ടുള്ളത്.

മൃദുലയും യുവയും ഒരേ നിറത്തിലുള്ള സാരിയും കുർത്തയും അണിഞ്ഞാണ് ജ്വല്ലറിയിൽ എത്തിയത്. കുഞ്ഞുധ്വനിയും ഇവരുടെ കൂടെയുണ്ടായിരുന്നു. സ്വർണ്ണം അണിയുമ്പോൾ കാണാൻ ഒരുപാട് ഭംഗിയുണ്ട് എന്ന് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും വീഡിയോകൾ ഇനിയും ഞങ്ങളുമായി പങ്കുവെക്കണമെന്നാണ് ആരാധകർ മൃദുലയോടും യുവയോടും പറഞ്ഞിട്ടുള്ളത്. ഒപ്പം മൃദുല വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരാനും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.