തന്റെ പൊന്നോമനയെ ആരാധകർക്കായി പരിചയപ്പെടുത്തി മൃദുല വിജയ്.!! ക്യൂട്ട് ലുക്കിലുള്ള ധ്വനി മോളേ ഉയർത്തിപ്പിടിച്ച് അമ്മ.!!| Mrudula vijay with Daughter New Pics
Mrudula vijay with Daughter New Pics: മലയാള സീരിയൽ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നായികമാരിൽ ഒരാളാണല്ലോ മൃദുല വിജയ്. ഏഷ്യാനെറ്റിന്റെ കല്യാണ സൗഗന്ധികം എന്ന ശ്രദ്ധ നേടിയ പരമ്പരയിലൂടെ ആയിരുന്നു മൃദുല കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. തുടർന്നിങ്ങോട്ട് നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു ഇവർ. കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, കല്യാണ സൗഗന്ധികം എന്നീ സീരിയലുകൾക്കൊപ്പം ചില മലയാളം
തമിഴ് ചിത്രങ്ങളിലൂടെയും താരം കയ്യടികൾ നേടിയിരുന്നു. മാത്രമല്ല യുവനടൻ കൃഷ്ണയുമായുള്ള തങ്ങളുടെ പ്രിയ താരത്തിന്റെ വിവാഹം ആരാധകർ ഏറെ ആഘോഷത്തോടെ കൊണ്ടാടുകയും ചെയ്തിരുന്നു. ഏറെ വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന കാര്യം താരം ആരാധകരുമായി പങ്കുവെക്കുകയും ഗർഭകാല വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല വ്യത്യസ്തതയാർന്ന മെറ്റാണിറ്റി ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. രണ്ടു മാസം പ്രായമായ തന്റ പൊന്നോമനക്കൊപ്പമുള്ള ചിത്രമായിരുന്നു മൃദുല പങ്കുവെച്ചിരുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ഉടുപ്പുമിട്ട്
ക്യൂട്ട് ലുക്കിലുള്ള കുഞ്ഞിനെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള മൃദുലയുടെ ഈ ഒരു ഫോട്ടോ നിമിഷം നേരം കൊണ്ട് തന്നെ ഏറെ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് അമ്മയുടെയും കുഞ്ഞിനെയും വിശേഷങ്ങൾ ചോദിച്ചുകൊണ്ടും ഇരുവർക്കും ആശംസകൾ അർപ്പിച്ചു കൊണ്ടുമുള്ള പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്.