‘മൃഗയ’ എന്ന സിനിമ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കം.!! വാറുണ്ണിയെ നമുക്ക് അങ്ങിനെ മറക്കാൻ പറ്റുമോ..?

Loading...

മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാനസർക്കാർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. കെ.ആർ.ജി. എന്റർപ്രൈസസിന്റെ ബാനറിൽ കെ.ആർ.ജി. നിർമ്മാണം ചെയ്ത് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കെ.ആർ.ജി. റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരൻ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതാണ് ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം.

‘മൃഗയ’ എന്ന സിനിമ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കം. ലോഹിതദാസിന്റെ സ്ക്രിപ്ട്, ഐ.വി ശശിയുടെ സംവിധാനം, മമ്മൂട്ടിയുടെയും തിലകന്റെയും അവിസ്മരണീയ പ്രകടനങ്ങള്‍… ഹൃദയസ്പര്‍ശിയായ ഒട്ടേറെ രംഗങ്ങളുണ്ട് സിനിമയില്‍.
ഈ സിനിമയില്‍ മനുഷ്യരോട് തോന്നുന്നതിനേക്കാള്‍ സ്നേഹം കൈസര്‍ എന്ന നായയോട് തോന്നിയെന്നിരിക്കും. വാറുണ്ണിയെ ഏറ്റവും സ്നേഹിക്കുന്നത് കൈസറാണ്. ആ കൈസറിനെയാണ് ഒടുവില്‍ വാറുണ്ണി തന്നെ വെടിവെച്ചു കൊല്ലുന്നത്. പുലിയില്‍ നിന്ന് വാറുണ്ണിയെ രക്ഷിക്കാനാണ് പാവം കൈസര്‍ ശ്രമിച്ചത്.

എന്നിട്ട് പേയിളകിയെന്ന് പറഞ്ഞ് നാട്ടുകാര്‍ അതിനെ കല്ലെറിയുന്നു. ഇഞ്ചിഞ്ചായി കൊല്ലാതെ വാറുണ്ണി അതിനെ ഒറ്റവെടിയ്ക്ക് തീര്‍ക്കുന്നു. വാറുണ്ണി അതിനു നേരെ തോക്ക് ചൂണ്ടുമ്പോള്‍ നെഞ്ചുപിടയാത്തവര്‍ ആരുണ്ട്? വെടികൊണ്ടശേഷം വീടിനു മുകളിരിക്കുന്ന പുലിയെ ഒന്നു നോക്കി പതുക്കെ നിശ്ചലമാവുന്ന കൈസറിന്റെ ശരീരം ആരുടെ ഹൃദയമാണ് മുറിപ്പെടുത്താത്തത്? “നീയും എന്നെ ഒറ്റപ്പെടുത്തി അല്ലേ”? എന്ന മമ്മൂട്ടിയുടെ ശബ്ദമിടറിയുള്ള ചോദ്യം നമ്മുടെയൊക്കെ കണ്ണുനനയിക്കും. നായകളെ പേടിയും വെറുപ്പുമുള്ളവര്‍ പോലും കൈസറിനെ സ്നേഹിക്കും. കാലമെത്ര കഴിഞ്ഞാലും മൃഗയ കണ്ടവരെ കൈസര്‍ വേട്ടയാടിക്കൊണ്ടേയിരിക്കും.

വാറുണ്ണിയെപ്പോലെ തന്നെ ലോഹിതദാസിന് പരിചയമുള്ള ഒരു വേട്ടക്കാരനുണ്ടായിരുന്നു. അയാളുടെ കഥയിൽ പ്രചോദനമുൾക്കൊണ്ടതാണ് മൃഗയ. അന്ന് ഇന്നത്തെ പോലെ ഗ്രാഫിക്‌സും വിഎഫ്എക്‌സും ഒന്നുമില്ല. അതുകൊണ്ടു തന്നെ പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്. സിനിമ ഇറങ്ങികഴിഞ്ഞപ്പോൾ അതിലുള്ളത് യഥാർഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലൊന്നും വാസ്തവമില്ല. ആകെ രണ്ടു ലോങ്ങ്‌ഷോട്ടിൽ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവൻ സീനും അതിസാഹസികമായി തന്നെയാണ് ചിത്രീകരിച്ചത്. ഗ്രാഫിക്‌സും വിഎഫക്‌സും ഒന്നുമില്ലാത്ത കാലത്താണ് താന്‍ മൃഗയ ഒരുക്കിയത്. മൃഗയയില്‍ മമ്മൂട്ടി ഏറ്റുമുട്ടിയത് യഥാര്‍ത്ഥ പുലിയുമായിട്ടാണ്.

സംഘട്ടനരംഗത്തിന്റെ ഇടയ്ക്ക് അതൊന്ന് മമ്മൂട്ടിയെ കടിച്ചാൽ തീരുമായിരുന്നു എല്ലാം. യാതൊരുവിധ മുൻപരിശീലനവുമില്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. ഷൂട്ടിങ്ങ് സെറ്റിൽ വന്നപ്പോഴാണ് അദ്ദേഹം ആ പുലിയെ കാണുന്നത് തന്നെ. പുലിയുടെ ഒരു ട്രയിനറുണ്ട്. അയാൾ ഷൂട്ടിങ്ങിന് മുമ്പ് പുലിയുമായി സംഘട്ടനം നടത്തേണ്ടത് എങ്ങനെയെന്ന് കാണിച്ചു തരും. അതു നോക്കിയിട്ട് നേരെ ക്യാമറയുടെ മുമ്പിൽ വന്ന് ചെയ്യും. അതായിരുന്നു പതിവ്. ആദ്യത്തെ രണ്ടു ദിവസം കുറച്ചു പേടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കഥാപാത്രവുമായി അലിഞ്ഞുചേർന്നതോടെ തന്മയത്വത്തോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

മൃഗയ ആ വര്‍ഷത്തെ വലിയ വിജയമായി. ഐ വി ശശിക്ക് മികച്ച സംവിധായകനും മമ്മൂട്ടിക്ക് മികച്ച നടനുമുള്ള പുരസ്കാരങ്ങള്‍ കിട്ടി. വാറുണ്ണി എന്ന മമ്മൂട്ടിക്കഥാപാത്രം പ്രേക്ഷകര്‍ക്ക് എക്കാലത്തേക്കും ഓര്‍ത്തുവയ്ക്കാനുള്ള മികച്ച സൃഷ്ടിയായി. ഈ കാലഘട്ടത്തിലാണ് മൃഗയ സിനിമ ഇറങ്ങുന്നതെങ്കിലോ..? എന്തായിരിക്കും സംഭവിക്കുക..?