ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി അംബാനിയുടെ മകനും പ്രതിശ്രുതവധുവും.. കോടീശ്വരപുത്രന് സുരക്ഷയൊരുക്കി കേരളാ പോലീസും ..| Mukesh Ambani’s Son Visits Guruvayur Temple Malayalam

Mukesh Ambani’s Son Visits Guruvayur Temple Malayalam : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചൻറും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി എത്തിയത് ഇരുവരുടെയും
വിവാഹത്തിനു മുന്നോടിയായിട്ടാണ്.ആനന്ദ് അംബാനിയും രാധിക മർച്ചൻറും അടുത്ത തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത് ഇന്നലെ ഒന്നരയോടെ ആണ്.
ദേവസ്വം ചെയർമാൻ ആയ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് കൂടാതെ

അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഇരുവരെയും ശ്രീവൽസം അതിഥി മന്ദിരത്തിൽ സ്വീകരിച്ചു. തുടർന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാട അണിയിച്ചു. ആനന്ദും രാധികയും തുടർന്ന് ദേവസ്വം ഭരണ സാരഥികൾക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തി. സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. തുടർന്ന് അനുഗ്രഹം തേടുകയും ആനന്ദ് അവിടുത്തെ ഭണ്ഡാരത്തിൽ കാണിക്ക സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.

വിജയൻ കൊടിമരച്ചുവട്ടിൽ വെച്ച് ഭഗവാൻ്റെ പ്രസാദ കിറ്റ് ആനന്ദിനും രാധികയ്ക്കും നൽകുകയും ചെയ്തു.ആനന്ദും സംഘവും ക്ഷേത്രത്തിൽ നിന്നു ഇറങ്ങിയത് ഭഗവദ് ദർശന സായൂജ്യം നേടിയ സന്തോഷത്തിലാണ്. ഇരുവർക്കുമായി ഗുരുവായൂർ ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിൻ്റിങ്ങും സമ്മാനിച്ചു. തുടർന്ന് ശ്രീ ഗുരുവായുരപ്പൻ്റെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും ഇരുവരും അടങ്ങുന്ന സംഘം സന്ദർശിച്ചു. ആനന്ദും രാധിക മർച്ചൻ്റും കൊമ്പൻ ഇന്ദ്രസെന്നിന് പഴം നൽകി.

അവർ ഏതാനു മിനിട്ട് ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ആനന്ദിൻ്റെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ നിശ്ചയം നടന്നത് ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ രാധിക മുകേഷ് അംബാനിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശ്നം നടത്തിയിരുന്നു.
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവൽസത്തിലേക്ക് എത്തിയത്.