കണ്മണികുട്ടിയുടെ ഗുരുവായി വിനീത്. !! നൃത്തം അഭ്യസിക്കാൻ ഒരുങ്ങി മുക്തയുടെ മകൾ|Muktas kanmani kiara is ready to dance

Muktas kanmani kiara is ready to dance: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് മുക്ത. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താരം. അച്ഛനുറങ്ങാത്ത വീടിലൂടെയായിരുന്നു താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിനു സാധിച്ചു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയായിരുന്നു മുക്ത വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ

പരമ്പരയില്‍ ഡോളിയായാണ് മുക്ത തിരിച്ചെത്തിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെയായി വേലമ്മാളിലേക്ക് ജോയിന്‍ ചെയ്യുകയായിരുന്നു താരം. മുക്തയുടെ മകളായ കണ്‍മണിയെന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മകളുടെ എല്ലാ വിശേഷങ്ങളും മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുത്തന്‍ വിശേഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. വിജയദശമി ദിനത്തില്‍ നടന്‍ വിനീതിന്റെ കീഴില്‍ നൃത്തം അഭ്യസിക്കാനായി എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഈ അനുഗ്രഹീത കലാകാരന്റെ

kiara rinku dance perfomance

മുന്നില്‍ ചുവടുകള്‍ വച്ച് തുടങ്ങുകയാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് മുക്ത വിനീതുമൊത്തുള്ള കിയാരയുടെ ചിത്രം പങ്കുവെച്ചത്. കിയാരക്കുട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകരുടെ കമന്റുകളും വഴിയെ ഉണ്ട്. മിടുക്കയായി നിര്‍ത്തം അഭ്യസിച്ചു വരട്ടെ, എല്ലാ ആശംസകളും നേരുന്നു, അമ്മയെപ്പോലെ തന്നെ മിടുക്കി ആകട്ടെ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. അടുത്തിടെ വനിതയുടെ കവര്‍പേജിലും മുക്തയും കിയാരയും പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോയും വൈറലായി

മാറിയിരുന്നു. എം. പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കിയാര അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. സ്വാസിക, അദിതി രവി, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, എന്നിവരാണ് ചിത്രത്തിലുളളത്.

Rate this post