തകർപ്പൻ നൃത്തവുമായി മുക്തയും കണ്മണിയും; അമ്മയുടെയും മോളുടെയും വേറിട്ട ആശംസ ഏറ്റെടുത്ത് സോഷ്യൽ മീഡിയ |Muktha and daughter dance vedio
സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടി മുക്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. കണ്മണി എന്ന് വിളിക്കുന്ന മകൾ കിയാരയുടെ കുസൃതികളും വിശേഷങ്ങളുമെല്ലാം നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് മുക്തയോളം സുപരിചിതയാണ് മകൾ കിയാരയും. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിമിയുടെ സഹോദരന്റെ പുത്രിക്കൂടിയായ കിയാരയെ ആളുകൾ
അടുത്തറിയുന്നത്. ഇപ്പോഴിതാ, കണ്മണിയുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുക്ത. ഇൻസ്റ്റാഗ്രാമിലാണ് നടി മകളുമൊത്തുള്ള ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ലിറിക്സിന് നൃത്തം വെക്കുന്ന വീഡിയോയോടൊപ്പം നടി ഈസ്റ്റർ ആശംസകളും നേർന്നു. ‘മോം & മി. ഹാപ്പി ഈസ്റ്റർ’ എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ലൗഡ്9 ഡാൻസ് അക്കാദമിയുടെ ബാനറിൽ

രാജേഷ് രാജ് ആണ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം കൊറിയോഗ്രാഫറായ രാജേഷിന് മുക്ത നന്ദിയും പറഞ്ഞു. നീല ജീൻസും മഞ്ഞ ടോപ്പുമാണ് അമ്മയുടെയും മകളുടെയും ഔട്ഫിറ്റ്. ഇതിനോടകം 10,000-ങ്ങൾ കണ്ട വീഡിയോക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ ‘ഒറ്റ നാണയം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. 2015-ൽ പുറത്തിറങ്ങിയ ‘സുഖമായിരിക്കട്ടെ’ എന്ന
ചിത്രത്തിലൂടെയാണ് മുക്ത അവസാനമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുന്ന എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മുക്തയുടെ മകൾ കണ്മണി. Muktha and daughter dance vedio